സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന ഇടിവിന് പിന്നാലെയാണ് ഇന്ന് വില വീണ്ടും താഴേക്ക് പതിച്ചത്. ആഗോള വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. പുതിയ വിലക്കുറവ് അനുസരിച്ച് ആഭരണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
ആഭരണ സ്വർണമായ 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 760 രൂപ കുറഞ്ഞ് 1,11,240 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 95 രൂപ താഴ്ന്ന് 13,905 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ പവൻ വിലയാണിത്. ജൂൺ ഒന്നിന് ഒരു പവൻ സ്വർണത്തിന് 1,14,560 രൂപയായിരുന്നു വില.
മറ്റ് മാറ്റങ്ങൾ പരിശോധിച്ചാൽ 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 11,425 രൂപയും പവന് 91,400 രൂപയുമാണ് പുതിയ നിരക്ക്. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8,900 രൂപയും പവന് 71,200 രൂപയും എന്ന നിരക്കിലും, 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5,740 രൂപയും പവന് 45,920 രൂപയുമെന്ന നിരക്കിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ആഗോളതലത്തിൽ യുദ്ധസാഹചര്യങ്ങൾ വീണ്ടും കനക്കുന്നതാണ് അന്താരാഷ്ട്ര വിപണിയിൽ പെട്ടെന്ന് സ്വർണവില കുറയാൻ കാരണമായത്. ഇതോടൊപ്പം ആഗോള തലത്തിൽ പണപ്പെരുപ്പം കൂടിയേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. യുദ്ധ സാഹചര്യം ഇതേ രീതിയിൽ തുടർന്നാൽ വരും ദിവസങ്ങളിലും സ്വർണവില ഇനിയും കുറയാൻ സാധ്യതയുണ്ടെന്നാണ് വിപണിയിലെ വിലയിരുത്തൽ.
നിലവിലെ വിപണി നിരക്ക് അനുസരിച്ച് പണിക്കൂലിയും ജിഎസ്ടിയും മറ്റ് നികുതികളും ഉൾപ്പെടുമ്പോൾ ഇന്ന് ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 1.20 ലക്ഷം രൂപയോളം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, പഴയ സ്വർണം വിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് പവന് 1.10 ലക്ഷം രൂപയോളം ലഭിച്ചേക്കും. വില ഇനിയും മാറാൻ സാധ്യതയുള്ളതിനാൽ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അഡ്വാൻസ് ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.



