പഞ്ചാബി ഗായികയുടെ മൃതദേഹം ലുധിയാനയിലെ കനാലിൽ. ലുധിയാനയിലെ ജമാല്പുർ സ്വദേശിയായ ഇന്ദർ കൗറിനെയാണു (29- യഷിന്ദർ കൗർ) മരിച്ചനിലയിൽ കണ്ടെത്തിയത്
കഴിഞ്ഞ 13ന് വീട്ടിൽനിന്ന് കാറിൽ പുറത്തുപോയ ഇന്ദർ കൗറിനെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് സുഖ്വീന്ദർ സിംഗ് എന്നയാൾ തന്റെ സഹോദരിയെ തട്ടിക്കൊണ്ടുപോയതായി ഇന്ദറിന്റെ സഹോദരൻ പരാതി നല്കി.
സുഖ്വീന്ദർ സിംഗ് വിവാഹിതനാണെങ്കിലും, ഇന്ദർ കൗറിനെ വിവാഹം കഴിക്കാന് നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നതായി കുടുംബം ആരോപിക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സുഖ്വീന്ദറിന്റെ പിതാവ് പ്രീതം സിംഗ്, സുഹൃത്ത് കരംജിത് സിംഗ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സുഖ്വീന്ദർ വിദേശത്തേക്ക് കടന്നു



