Monday, May 18, 2026
Homeകേരളംനിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ ലോക്ഭവനിലെത്തി പട്ടിക ​ഗവർണർക്ക് കൈമാറി: നാളെ സത്യപ്രതിജ്ഞ

നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ ലോക്ഭവനിലെത്തി പട്ടിക ​ഗവർണർക്ക് കൈമാറി: നാളെ സത്യപ്രതിജ്ഞ

തിരുവനന്തപുരം: നീണ്ട അനശ്ചിതത്വത്തിനൊടുവിൽ മന്ത്രിമാരുടെ പട്ടിക തയാർ. നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ ലോക്ഭവനിലെത്തി പട്ടിക ​ഗവർണർക്ക് കൈമാറി. 20 മന്ത്രിമാരുടെ പട്ടികയാണ് കൈമാറിയത്. മുഖ്യമന്ത്രിയോടൊപ്പം മുഴുവൻ മന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറും ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറുമാകും.

കോൺഗ്രസ്സിന്റെ ചരിത്രത്തിലെ ഏറ്റവും വേഗത്തിൽ എടുത്തപ്പെട്ട തീരുമാനമാണ് മന്ത്രിപ്പട്ടിക തയാറാക്കിയതെന്നും അർഹതപ്പെട്ട ഒരുപാട് പേരെ ഉൾക്കൊള്ളിക്കാനായില്ലെന്നും നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പ്രധാന നേതാക്കളുമായി കൂടിയാലോചന നടത്തിയ ശേഷമാണ് പട്ടിക തയാറാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരൻ, മോൻസ് ജോസഫ്, എ പി അനിൽകുമാർ, പി സി വിഷ്ണുനാഥ്, റോജി എം ജോൺ, ബിന്ദു കൃഷ്ണ, കെ എം ഷാജി, ടി സിദ്ധിഖ്, കെ എ തുളസി, ഒ ജെ ജനീഷ് തുടങ്ങിയവരുടെ പേരുകളാണ് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

വകുപ്പുകളിൽ ധാരണയായെന്നും അത് പിന്നീട് അറിയിക്കുമെന്നും വി ഡി സതീശൻ അറിയിച്ചു. കേരള കോൺഗ്രസിൽ നിന്നുമാണ് ചിഫ് വിപ്പ് ഉള്ളത്. വമ്പൻ സർപ്രൈസുകളായാണ് കൽപ്പറ്റ എം എൽഎ ടി സിദ്ദിഖും യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഒ ജെ ജനീഷും അങ്കമാലി എംഎൽഎ റോജി എം ജോണും മന്ത്രി പട്ടികയിലേക്കെത്തിയത്. മന്ത്രിസഭയിൽ വിടി ബൽറാമിനെയും ചാണ്ടി ഉമ്മനെയും ഒഴിവാക്കിയിരിക്കുകയാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com