സംസ്ഥാനത്ത് ഷിഗല്ല രോഗബാധ പടരുന്നു, രോഗം സ്ഥിരീകരിച്ചത് 100 ലധികം പേർക്ക്. പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയതായി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍. ഷിഗല്ല രോഗബാധയെത്തുടര്‍ന്ന് നാല് വയസ്സുകാരന്‍ മരണപ്പെടുകയും, മൂന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.
നിലവില്‍ നൂറിലധികം പേര്‍ക്കാണ് സംസ്ഥാനത്ത് ഷിഗല്ല സ്ഥിരീകരിച്ചതെന്നും
മനുഷ്യന്റെ കുടലിനെ ബാധിക്കുന്ന രോഗമാണിതെന്നും ആരോഗ്യ മന്ത്രി കെ മുരളീധരൻ പറഞ്ഞു.
രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ഹോട്ടലുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിര്‍ദേശം നല്‍കി.
വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. രോഗബാധിതരായ വ്യക്തികള്‍ ആഹാരം പാചകം ചെയ്യുന്നത് രോഗം പകരാന്‍ ഇടയാക്കും സ്‌കൂളുകളില്‍ ശുചിത്വം ഉറപ്പാക്കാനും നിര്‍ദേശം നല്‍കി.
അതേസമയം വയനാട്ടിലെ ഒരു വിദ്യാലയത്തില്‍ 164 കുട്ടികള്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയുമുണ്ടായ സംഭവത്തിന് നിലവിലെ ഷിഗല്ല ബാധയുമായി ബന്ധമില്ലെന്ന് മന്ത്രി മുരളീധരൻ വ്യക്തമാക്കി.
സ്‌കൂളിലെ കുഴല്‍ക്കിണര്‍ വെള്ളത്തിന്റെ പരിശോധനാ റിപ്പോര്‍ട്ട് വന്നിട്ടുണ്ടെങ്കിലും, കിണര്‍ വെള്ളത്തിന്റെ ഫലം കൂടി ലഭിക്കാനുണ്ട്.



