മസ്‌കത്ത്/റിയാദ്*: ഒമാനും സൗദി അറേബ്യയും ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമായതായി ഔദ്യോഗികമായി അറിയിച്ചു. ഇതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് (മേയ് 18) ദുല്‍ഹിജ്ജ മാസം ആരംഭിച്ചു. ഒമാനിലെ ഔഖാഫ്-മതകാര്യ മന്ത്രാലയത്തിന്റെ മുഖ്യ ചന്ദ്രദര്‍ശന സമിതിയാണ് പ്രഖ്യാപനം നടത്തിയത്.
സമിതിയുടെ അറിയിപ്പുപ്രകാരം, പുണ്യദിനമായ അറഫാ ദിനം മേയ് 26 ചൊവ്വാഴ്ച ആചരിക്കും. തുടര്‍ന്ന് ഈദ് അല്‍ അദ്ഹ അഥവാ ബലിപെരുന്നാള്‍ മേയ് 27 ബുധനാഴ്ചയായിരിക്കും.
സൗദിയിലും മാസപ്പിറവി സ്ഥിരീകരിച്ചതോടെ യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ ഉള്‍പ്പെടെയുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളും മേയ് 27ന് ബലിപെരുന്നാള്‍ ആഘോഷിക്കുമെന്ന് അറിയിച്ചു.



