Monday, June 8, 2026
Homeഅമേരിക്കലബനനിലെ ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇസ്രയേലിനെ ലക്ഷ്യമാക്കി ഇറാൻ വൻ മിസൈല്‍ ആക്രമണം നടത്തി.

ലബനനിലെ ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇസ്രയേലിനെ ലക്ഷ്യമാക്കി ഇറാൻ വൻ മിസൈല്‍ ആക്രമണം നടത്തി.

ഇസ്രയേലിന്റെ വടക്കൻ മേഖലകളിലേക്ക് ഇറാൻ തൊടുത്ത മിസൈലുകള്‍ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ തകർത്തതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. എന്തുവിലകൊടുത്തും തിരിച്ചടിക്കുമെന്ന നിലപാടിലാണ് ഇസ്രായേല്‍. എന്നാല്‍ ഇസ്രായേല്‍ പ്രത്യാക്രമണത്തിന് മുതിർന്നാല്‍ ആക്രമണം കൂടുതല്‍ തീവ്രമാകുമെന്ന് ഇറാനും മുന്നറിയിപ്പ് നല്‍കി.

ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക നീക്കങ്ങള്‍ മേഖലയില്‍ വലിയ ആശങ്കയാണ് പടർത്തുന്നത്. അമേരിക്കൻ സേന അതീവ ജാഗ്രതയിലാണ്. ഇറാൻ ആക്രമണത്തിന് മുതിർന്നാല്‍ തിരിച്ചടിക്കരുതെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. യു എസ് കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായേക്കാമെന്ന ഭീതിയില്‍ ജോർദാനിലെ അമേരിക്കൻ എംബസി പൗരന്മാർക്ക് ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. വലിയൊരു യുദ്ധം ഒഴിവാക്കാൻ അന്താരാഷ്ട്ര തലത്തില്‍ നയതന്ത്ര നീക്കങ്ങള്‍ സജീവമാണ്.

ബെയ്റൂട്ടിലെ ദഹിയേ കേന്ദ്രീകരിച്ച്‌ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണമാണ് നിലവിലെ സംഘർഷങ്ങള്‍ക്ക് തിരികൊളുത്തിയത്. ഹിസ്ബുള്ളയുടെ പ്രധാന കമാൻഡ് ആസ്ഥാനവും രഹസ്യ ഭൂഗർഭ ഓപ്പറേഷൻ റൂമും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ജനവാസ മേഖലയ്ക്ക് താഴെ പ്രവർത്തിച്ചിരുന്ന ഈ കേന്ദ്രം തകർത്തതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com