ഡാളസ്: പ്രശസ്ത സാഹിത്യകാരനും സാംസ്‌കാരിക പ്രവർത്തകനുമായ ജോർജ് മണ്ണിക്കരോട്ട് ന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി ഐ പി സി എൻ ടി പ്രസിഡന്റ് സണ്ണി മാളിയേക്കൽ . അദ്ദേഹത്തിന്റെ വിയോഗം അമേരിക്കയിലെ മലയാളി സമൂഹത്തിന് വലിയൊരു നഷ്ടമാണ്. തന്റെ അക്ഷരങ്ങളിലൂടെയും വ്യത്യസ്തമായ രചനാശൈലിയിലൂടെയും വായനക്കാരുടെ മനസ്സിൽ അദ്ദേഹം എന്നും ജീവിക്കും. ഒരു വഴി കാട്ടി, നല്ല സുഹൃത്ത് അങ്ങനെ നല്ല ഓർമ്മക്ക് മുൻപിൽ ഒരു പിടി പുഷ്പങ്ങൾ അർപ്പിക്കുന്നതായും അദ്ദേഹത്തിന്റെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു.



