സൂര്യാംശുയെങ്ങോ
മറഞ്ഞുപോയെന്നാലും
ഉള്ളു തപിക്കുന്നീ രാവിന്റെ മാറിലും
കനവിന്റെ ചില്ലയിൽ കൂടൊന്നു
കൂട്ടുവാൻ
മിഴിമുന തേടുന്നു മൗനത്തിൻ
ദിക്കിലായ്.
വിണ്ണിൻ തിരശ്ശീല പാറിപ്പറന്നുവോ
കുന്നിൻ ചെരുവിലെ മിന്നലാട്ടങ്ങളാൽ
മാരിതൻ ഗീതികൾ കാതിൽ
മൊഴിഞ്ഞിതാ
പ്രിയതരമാകുന്ന വാക്കിൻ
വസന്തങ്ങൾ.
ഒഴുകിപ്പടരുവാൻ പുഴകൾ
കൊതിച്ചതും
പരിഭവപാതിയാൽ തീരം തുടിച്ചതും
നെഞ്ചോരം ചേർത്തുപിടയുന്ന
തെന്നലും
ഉൾത്തുടുപ്പാകുമീ തോരാത്ത
പെയ്ത്തിനായ്.
ഊർന്നു വീഴുന്നൊരീ കാർമേഘക്കൂ
ട്ടങ്ങൾ
പ്രാണനെ പുൽകുമീ പുതുമണ്ണിൻ
ഗന്ധത്താൽ
കാവലാളാകുമീ ഹേമന്ദരാത്രിയിൽ
വേനൽ മഴയ്ക്കൊപ്പം എന്റെ
കിനാവുകൾ



