Monday, June 8, 2026
Homeഅമേരിക്കഇറാൻ്റെ മിസൈലാക്രമണത്തിന് തിരിച്ചടി നൽകരുതെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയോട് ഡൊണാൾഡ് ട്രംപ്

ഇറാൻ്റെ മിസൈലാക്രമണത്തിന് തിരിച്ചടി നൽകരുതെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയോട് ഡൊണാൾഡ് ട്രംപ്

-പി പി ചെറിയാൻ

വാഷിംഗ്‌ടൺ ഡി സി: നെതന്യാഹുവിനോട് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. പ്രമുഖ മാധ്യമമായ ‘ആക്സിയോസിനോടാണ്’ ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇരുപക്ഷവും ആക്രമണങ്ങൾ നടത്തിയെന്നും ഇനി മറ്റൊരു തിരിച്ചടിയുടെ ആവശ്യമില്ലെന്നും ട്രംപ് പറഞ്ഞു. ഇറാനുമായി ഒരു സുപ്രധാന കരാറിൻ്റെ തൊട്ടടുത്താണ് അമേരിക്കയെന്നും, ഇപ്പോഴത്തെ സംഭവവികാസങ്ങൾ കാരണം അത് തകരാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഇറാന് ഗുരുതരമായ തെറ്റ് പറ്റിയെന്നും ബെയ്റൂട്ടിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് മേലുള്ള ആക്രമണം തുടരുമെന്നും ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കി. ബെൻയമിൻ നെതന്യാഹുവുമായി ട്രംപ് ഫോണിൽ സംസാരിച്ചതായും യുഎസ് വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com