Monday, June 8, 2026
Homeഇന്ത്യസെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിൽ സബ് ഇൻസ്പെക്ടർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിൽ സബ് ഇൻസ്പെക്ടർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഏജൻസികളിൽ ഒന്നായ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിൽ (CBI) സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ​ഗ്രൂപ്പ് ബി റാങ്കിലുള്ള തസ്തികയിലേക്കാണ് നേരിട്ട് നിയമനം നടത്തുന്നത്.

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) നടത്തുന്ന കംബൈൻഡ് ഗ്രാജുവേറ്റ് ലെവൽ (CGL) പരീക്ഷ വഴിയാണ് തെരഞ്ഞെടുപ്പ്. ജൂൺ 22 ആണ് അവസാന അപേക്ഷാ തീയതി. അംഗീകൃത സർവകലാശാല ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പരീക്ഷ എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷ നൽകാവുന്നതാണ്. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഓഗസ്റ്റിനു മുൻപ് ഹാജരാക്കിയാൽ മതി.

പ്രായപരിധി: 01-08-2026 തീയതി അടിസ്ഥാനമാക്കി 20 മുതൽ 30 വയസ്സ് വരെ. OBC വിഭാഗക്കാർക്ക് 3 വർഷവും SC/ST വിഭാഗക്കാർക്ക് 5 വർഷവും ഇളവുണ്ട്. വിമുക്തഭടന്മാർക്ക് നിയമാനുസൃത ആനുകൂല്യങ്ങൾ ലഭിക്കും. രണ്ടു ഘട്ടങ്ങളിലായി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

1-ാം ഘട്ടം
1 മണിക്കൂർ ദൈർഘ്യം. 200 മാർക്കിനുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ.
1. ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ് – 25 ചോദ്യങ്ങൾ, 50 മാർക്ക്
2. ജനറൽ അവെയർനെസ്സ് – 25 ചോദ്യങ്ങൾ, 50 മാർക്ക്
3. ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് – 25 ചോദ്യങ്ങൾ, 50 മാർക്ക്
4. ഇംഗ്ലീഷ് കോംപ്രിഹെൻഷൻ – 25 ചോദ്യങ്ങൾ, 50 മാർക്ക്

ഓരോ തെറ്റുത്തരത്തിനും 0.50 മാർക്ക് നെഗറ്റീവ് മാർക്കുണ്ട്.

ഇതിനു ശേഷം രണ്ടാമത്തെ സെഷൻ ആയി 15 മിനിറ്റ് നീണ്ടുനിൽക്കുന്ന ഡാറ്റ എൻട്രി സ്പീഡ് ടെസ്റ്റ് (DEST) ഉണ്ടാകും. ഇത് യോഗ്യതാ പരീക്ഷ മാത്രമാണ്, മാർക്ക് പരിഗണിക്കില്ല.

രണ്ടാം ഘട്ടത്തിൽ മൂന്ന് സെക്ഷനുകളായാണ് പരീക്ഷ ഉള്ളത്

സെക്ഷൻ I:
1. മാത്തമാറ്റിക്കൽ എബിലിറ്റീസ് – 30 ചോദ്യങ്ങൾ, 90 മാർക്ക്
2. റീസണിങ് ആൻഡ് ജനറൽ ഇന്റലിജൻസ് – 30 ചോദ്യങ്ങൾ, 90 മാർക്ക്

സെക്ഷൻ II:

1. ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് കോംപ്രിഹെൻഷൻ – 45 ചോദ്യങ്ങൾ, 135 മാർക്ക്
2. ജനറൽ അവെയർനെസ്സ് – 25 ചോദ്യങ്ങൾ, 75 മാർക്ക്

സെക്ഷൻ III:

കമ്പ്യൂട്ടർ നോളജ് ടെസ്റ്റ് – 20 ചോദ്യങ്ങൾ, 60 മാർക്ക്

എഴുത്തുപരീക്ഷയിൽ യോഗ്യത നേടുന്നവർ പിന്നീട് ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റിനും മെഡിക്കൽ പരിശോധനയ്ക്കും പങ്കെടുക്കണം. ട്രാൻസ്പോർട്ട് അലവൻസ്, ഡിഎ , എച്ച്ആർഎ തുടങ്ങിയ ആനുകൂല്യങ്ങളും മെഡിക്കൽ സൗകര്യവും കേന്ദ്ര നിരക്കിൽ ലഭിക്കും. തുടക്ക ശമ്പളം ഏകദേശം 75,000 മുതൽ 85,000 വരെ പ്രതിമാസം ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക്: http://www.ssc.gov.in
ഹെൽപ്പ്ലൈൻ നമ്പർ: 18003093063

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com