കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തിനായി വാദം ഉന്നയിച്ചിട്ടില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. കെപിസിസിയിലും ഡിസിസികളിലും മാറ്റങ്ങൾ ഉണ്ടാകും. അന്തിമ തീരുമാനം ഹൈക്കമാൻഡ് എടുക്കും. കോഴിക്കോട് ജില്ലക്കാരനായ മന്ത്രിയാണ് ടി സിദ്ദിഖെന്നും മന്ത്രി ഇല്ലാത്തതിൻ്റെ പ്രശ്നങ്ങൾ കോഴിക്കോട് ഉണ്ടാകില്ലെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
കെപിസിസിക്ക് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാൻ ഹൈക്കമാൻഡ് ആലോചിക്കുമ്പോൾ അതിന് യോഗ്യനായ ആളുകളെ പരിഗണിക്കും. തുടർന്ന് പ്രഖ്യാപനം നടത്തും. താൻ അവകാശവാദം ഉന്നയിച്ചത് അടിസ്ഥാനരഹിതമാണെന്ന് കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി. മുൻ അധ്യക്ഷനായ സണ്ണി ജോസഫിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ട സാഹചര്യം ഉണ്ടായത്. മന്ത്രിമാരായ കെപിസിസി ഭാരവാഹികളെയും മാറ്റാനും ആലോചനയുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ വസതിയിലെത്തി കണ്ടിരുന്നു. മുതിർന്ന നേതാവ് എന്ന നിലയിൽ തനിക്ക് അർഹതയുണ്ടെന്ന് ഖർഗെയെ അറിയിച്ചു അർഹത ഉണ്ടായിട്ടും പലതവണ മാറ്റി നിർത്തിയിരുന്നു അന്ന് എഐസിസി അധ്യക്ഷനെ കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു.



