കോട്ടയം: തൃശൂര് മുണ്ടത്തിക്കോട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തില് പുതുപ്പള്ളി സെൻ്റ് ജോര് ജ് ഓര് ത്തഡോക് സ് പള്ളിയില് പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി. ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഇത്തവണ വെടിക്കെട്ട് വേണ്ടെന്ന ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുടെ ആഹ്വാനത്തെ തുടർന്നാണ് തീരുമാനം.
പുതുപ്പള്ളി സെൻ്റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളിയിൽ മെയ് 23 ന് ഗീവർഗീസ് സഹദായുടെ പെരുന്നാൾ നടക്കുന്നു. ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഇത്തവണ വിപുലമായ ആഘോഷ പരിപാടികൾ ഒഴിവാക്കണമെന്ന സഭാ അധ്യക്ഷൻ്റെ ആഹ്വാനം പള്ളി ഭരണസമിതി അംഗീകരിക്കുകയായിരുന്നു.
ദുരന്തത്തിൽ സാരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വെടിക്കെട്ട് കരാറുകാരന് മുണ്ടത്തിക്കോട് പന്തലങ്ങാട്ട് സതീശനാണ് (46) ഒടുവിൽ മരിച്ചത്. തിരുവമ്പാടിയുടെ വെടിക്കെട്ട് ചുമതലക്കാരനായിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി.



