സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിലെ സൗജന്യ യാത്രാ ആനുകൂല്യം ഈ മാസം 15 മുതൽ ആരംഭിക്കും. ആദ്യ ഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രമായി പരിമിതപ്പെടുത്തുന്ന ഈ പദ്ധതി, ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിലാണ് നടപ്പിലാക്കുന്നത്.
പദ്ധതിയുടെ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും ഗതാഗത മന്ത്രി സി.പി. ജോണും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. പരീക്ഷണ ഓട്ടത്തിന് ശേഷമുള്ള വിശദമായ പഠനങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും മറ്റ് കാറ്റഗറി ബസുകളിലേക്ക് കൂടി സൗജന്യ യാത്ര വ്യാപിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.



