Monday, June 8, 2026
Homeകേരളംഫുട്ബോൾ ആരാധകർക്ക് കർശന നിർദേശവുമായി KSEB; ആവേശം അപകടമാകരുത്.

ഫുട്ബോൾ ആരാധകർക്ക് കർശന നിർദേശവുമായി KSEB; ആവേശം അപകടമാകരുത്.

മലപ്പുറം: കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് നിര്‍ദേശവുമായി കെഎസ്ഇബി. വൈദ്യുതി ലൈനുകള്‍ക്ക് സമീപം ബാനറുകളും മറ്റും സ്ഥാപിക്കരുതെന്നാണ് കെഎസ്ഇബിയുടെ കര്‍ശനമായ നിര്‍ദേശം.

പലയിടങ്ങളിലും ഫുട്‌ബോള്‍ ആരാധകര്‍ ഫ്ലെക്സുകൾ, ബാനറുകള്‍, കൊടികള്‍, തോരണങ്ങള്‍ എന്നിവ റോഡിന് കുറുകെയും വൈദ്യുതി ലൈനുകള്‍ക്ക് സമീപവും സ്ഥാപിക്കുന്നത് ശ്രദ്ധയില്‍പ്പെടുന്നുണ്ട്. ഇത് തികച്ചും അപകടകരമാണെന്ന് കെഎസ്ഇബി പറഞ്ഞു.

കൊടികളും ബാനറുകളും സ്ഥാപിക്കുന്നതിനിടെ അബദ്ധത്തില്‍ വൈദ്യുതി ലൈനുകളുമായി സമ്പര്‍ക്കമുണ്ടായാല്‍, അത് ഗുരുതരമായ വൈദ്യുതാഘാതത്തിനും ജീവഹാനിക്കും വരെ കാരണമായേക്കാമെന്നും മുന്നറിയിപ്പുണ്ട്. കൂടാതെ ശക്തമായ കാറ്റിലും മഴയിലും ഇവ വൈദ്യുതി ലൈനുകളിലേക്ക് വീഴുന്നതിലൂടെ വൈദ്യുതി തടസ്സമുണ്ടാകാനും ജനങ്ങളുടെ സുരക്ഷ അപകടത്തിലാകാന്‍ സാധ്യതയുണ്ടെന്നും കെഎസ്ഇബി ചൂണ്ടിക്കാട്ടി.

തികഞ്ഞ ജാഗ്രത വേണമെന്നും വൈദ്യുതിസംബന്ധമായ എന്തെങ്കിലും അപകടസാധ്യത ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അടുത്തുള്ള സെക്ഷന്‍ ഓഫീസിലോ 9496010101 എന്ന എമര്‍ജന്‍സി നമ്പരിലോ അറിയിക്കണമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com