കോടതിക്ക് യാഥാര്‍ഥ്യം ബോധ്യപ്പെട്ടത് സന്തോഷവും പ്രത്യാശയും നല്കുന്നു. സിഎംആര്‍എല്‍ അപ്പീല്‍ തള്ളിയതില്‍ മാത്യു കുഴല്നാടന്. ടാക്സ് അടച്ച പണമാണ് ഇതെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അടക്കം പ്രതികരണമെന്നും ഇത് തന്നെയാണ് ഇവര്‍ കോടതിയിലും ഉന്നയിച്ച വാദമെന്നും മാത്യു കുഴല്നാടന് വിശദീകരിച്ചു.
എന്നാല്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇതിന് പിന്നില്‍ നടന്നുവെന്ന് തുടക്കം മുതല്‍ തോന്നിയിരുന്നു. ഇഡി അന്വേഷണം കൂടി വരുന്നതോടെ കൂടുതല്‍ കാര്യങ്ങള്‍ പുറത്തേക്ക് വരുമെന്നാണ് കരുതുന്നതെന്നും മാത്യു കുഴല്നാടന് പറഞ്ഞു.



