Friday, June 5, 2026
HomeകേരളംCMRL-എക്സാലോജിക് കേസ്; ഇന്ത്യൻ നിയമവ്യവസ്ഥയെ വിലയ്ക്ക് വാങ്ങാൻ കഴിയില്ലെന്ന് തെളിയിക്കുന്ന വിധി: ഷോൺ ജോർജ്.

CMRL-എക്സാലോജിക് കേസ്; ഇന്ത്യൻ നിയമവ്യവസ്ഥയെ വിലയ്ക്ക് വാങ്ങാൻ കഴിയില്ലെന്ന് തെളിയിക്കുന്ന വിധി: ഷോൺ ജോർജ്.

കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ ഇ ഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. ഇന്ത്യന്‍ നിയമ വ്യവസ്ഥയെ വിലയ്ക്കു വാങ്ങാന്‍ കഴിയില്ലെന്ന് തെളിയിക്കുന്നതാണ് വിധിയെന്ന് ഷോണ്‍ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. പുതുതായി തെളിവ് ശേഖരിക്കണമെന്ന് കരുതുന്നില്ലെന്നും ഷോണ്‍ പറഞ്ഞു.
ആദ്യം മുതല്‍ തന്നെ അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ ശ്രമം നടന്നിരുന്നുവെന്നും ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. വീണ ഈ നിമിഷം വരെ കോടതിയെ സമീപിച്ചിട്ടില്ല. ഇന്നും ആ ബാന്ധവം തുടരുന്നു എന്നതിന്റെ തെളിവാണിത്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണിതെന്നും കേസുമായി ബന്ധപ്പെട്ട് നിയമപോരാട്ടം നടത്തുന്ന ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് പറഞ്ഞു.

മാത്യു കുഴല്‍നാടന്റെ കേസും തന്റെ കേസും രണ്ടാണ്. സംസ്ഥാന സര്‍ക്കാരിന് ഓഹരി പങ്കാളിത്തമുള്ള കമ്പനിയില്‍ വീണ തിരിമറി നടത്തിയെന്നും അടച്ച ജിഎസ്ടിയുടെ ഇന്‍ വോയിസ് വ്യാജമാണെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. നല്‍കാത്ത സേവനത്തിനാണ് ഇന്‍ വോയിസ്. ജിഎസ്ടി തട്ടിപ്പും നടത്തി. സംസ്ഥാന സര്‍ക്കാരിനും വേണമെങ്കില്‍ കേസെടുക്കാം. വീണ ഇടനിലക്കാരിയും പിണറായി വിജയന്‍ പ്രതിയുമാണെന്നും ഷോണ്‍ ജോര്‍ജ് ആരോപിച്ചു.

സിഎംആര്‍എല്‍-എക്സാലോജിക് കരാറില്‍ ഇഡി അന്വേഷണം തുടരുന്നതിന് നിയമപരമായ വിലക്കില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. അപ്പീല്‍ നല്‍കുന്നതിനായി അന്വേഷണത്തിന് രണ്ടാഴ്ച സാവകാശം വേണമെന്ന സിഎംആര്‍എല്ലിന്റെ ആവശ്യവും കോടതി തള്ളുകയായിരുന്നു. സിവില്‍ അന്വേഷണവുമായി ഇഡിക്ക് മുന്നോട്ട് പോകാമെന്ന് പറഞ്ഞ കോടതി ക്രിമിനല്‍ നടപടികള്‍ക്ക് വിലക്കുണ്ടെന്ന് വ്യക്തമാക്കി. സ്വത്ത് കണ്ടുകെട്ടലും അതിനുള്ള അന്വേഷണവുമാകാം. ഇതിന് കള്ളപ്പണ ഇടപാടിലേക്ക് നയിക്കുന്ന കുറ്റകൃത്യം ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com