തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 1,14,480 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 14,310 രൂപയിലെത്തി. കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടർന്ന വിലയാണ് ഇന്ന് ഇടിഞ്ഞത്. രാജ്യാന്തര സ്വർണവില ഔൺസിന് 4470 ഡോളർ നിലവാരത്തിൽ തുടരുന്നു.
ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 15,611 രൂപയും, പവന് 1,24,888 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 11,708 രൂപയും പവന് 93,664 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 285 രൂപയും കിലോഗ്രാമിന് 2,85,000 രൂപയുമാണ് ഇന്നത്തെ നിരക്ക്
ഇറാൻ – യുഎസ് യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് തുറക്കാനുമുള്ള പ്രഖ്യാപനങ്ങൾ ഉണ്ടായാൽ സ്വർണവില ഇനിയും വർധിക്കും. രാജ്യാന്തര വിപണിയിൽ സ്വർണവില ഇന്ന് കൂടുതൽ മുകളിലേക്ക് നീങ്ങിയാൽ കേരളത്തിൽ വില ഉയരാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് വിവാഹസീസൺ ആരംഭിക്കാനിരിക്കെ സ്വർണവിലയിൽ വർധനവുണ്ടാകുന്നത് സാധാരണക്കാർക്ക് ആശങ്കയാണ്. എന്നിരുന്നാലും ചെറിയ തോതിലുള്ള ഏറ്റക്കുറച്ചിലുകൾ വെല്ലുവിളിയാണ്.
സ്വർണാഭരണങ്ങളുടെ ഡിസൈനുകൾ മാറുന്നതിനനുസരിച്ച് പണിക്കൂലിയിൽ വലിയ വ്യത്യാസമുണ്ടാകും. ക്രൂഡോയിൽ വില വർധന പണപ്പെരുപ്പം, അടിസ്ഥാന പലിശനിരക്ക് എന്നിവ കൂടാനും ഡോളർ ശക്തമാകാനും വഴിവയ്ക്കും. ഇത് ആഭരണം, നിക്ഷേപം എന്നീ നിലകളിൽ സ്വർണത്തിന്റെ ഡിമാൻഡിനെ ബാധിക്കുമെന്നതാണ് വില കുറയാൻ കാരണം.



