Thursday, June 4, 2026
Homeഅമേരിക്ക'കൗതുക വാർത്തകൾ' (23) ✍തയ്യാറാക്കിയത്: കാർത്തിക് ശങ്കർ

‘കൗതുക വാർത്തകൾ’ (23) ✍തയ്യാറാക്കിയത്: കാർത്തിക് ശങ്കർ

A) ഓറഞ്ച്

ഓറഞ്ച് എപ്പോഴും ഓറഞ്ച് ആയിരുന്നില്ല

തെക്കുകിഴക്കൻ ഏഷ്യയിൽ, ഓറഞ്ച് യഥാർത്ഥത്തിൽ പച്ച നിറമായിരുന്നു, അവ ടാംഗറിൻ-പോമെലോ സങ്കരയിനങ്ങളായിരുന്നു. വാസ്തവത്തിൽ, വിയറ്റ്നാം, തായ്‌ലൻഡ് പോലുള്ള ചൂടുള്ള രാജ്യങ്ങളിലെ ഓറഞ്ച് പാകമായതിനുശേഷവും പച്ചയായി തുടരുന്നു.

B) പിറവി മുതൽ എല്ലാത്തിനും ഒന്നിച്ച്

ലിയ ട്രീസാ ജോർജ്, ലിസ മറിയം ജോർജ്, പൊടിമറ്റം വെട്ടിക്കൽ രാജു മാത്യുവിന്റെയും റീന രാജുവിന്റെയും ഇരട്ട കണ്മണികൾ.. മഹാത്മാഗാന്ധി സർവ്വകലാശാല ബിരുദ ഫലങ്ങൾ പ്രസിദ്ധീകരിച്ചപ്പോൾ വെട്ടിക്കൽ വീട്ടിൽ ഒന്നാം
റാങ്കിന്റെ ഇരട്ടിമധുരമായിരുന്നു. ബിഎ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ മോഡൽ ടു ടീച്ചിംഗിന്  ഒന്നാം റാങ്ക് പങ്കിട്ടെടുത്താണ് സഹോദരിമാർ ചരിത്രമെഴുതിയത്.

രണ്ടുപേരും റാങ്ക് ലക്ഷ്യം വച്ച് തന്നെയാണ് പഠിച്ചിരുന്നതെങ്കിലും ഒന്നാം റാങ്ക് തന്നെ പങ്കിട്ടെടുക്കാൻ ആകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഓരോ സെമസ്റ്ററിലും രണ്ടുപേരുടെയും മാർക്കുകൾ തമ്മിൽ ചെറിയ ഏറ്റ കുറച്ചിലുകൾ ഉണ്ടായിരുന്നു. പരസ്പരം വിലയിരുത്തിയും സഹായിച്ചും മുന്നോട്ട്, എന്നാൽ ആ വ്യത്യാസങ്ങളെല്ലാം
അവസാന ഘട്ട വിലയിരുത്തലിൽ സിസിപിഎ: 8.43 എന്ന ഗ്രേഡിലേക്ക് ഒരുമിച്ച് എത്താൻ വേണ്ടിയായിരുന്നു എന്നത് കാലം കാത്തുവച്ച സമ്മാനം.

C) കുഞ്ഞുങ്ങൾ ജനിക്കാനായി വിചിത്ര ആചാരം

കുഞ്ഞുങ്ങളില്ലാത്ത സ്ത്രീകൾക്ക് കുഞ്ഞുങ്ങൾ ജനിക്കാനായി വിചിത്ര ആചാരവുമായി ഛത്തീസ്ഗഢിലെ ധമതാരി ജില്ലയിലെ ഒരു ക്ഷേത്രം. കുട്ടികളില്ലാത്ത സ്ത്രീകളെ നിലത്ത് കിടത്തി അവരുടെ ശരീരത്തെ ചവിട്ടി പൂജാരികൾ നടക്കുന്നതാണ് ആചാരം. ഇങ്ങനെ ചെയ്യുന്നതിലൂടെ അങ്കാർമോതി ദേവിയുടെ അനുഗ്രഹം ലഭിക്കുകയും സ്ത്രീകൾക്ക് സന്താനസൗഭാഗ്യം ലഭിക്കുമെന്നുമാണ് വിശ്വാസം.

മധായി മേള എന്നാണ് വർഷം തോറും നടക്കുന്ന ഈ ചടങ്ങിന്റെ പേര്. ദീപാവലിക്ക് ശേഷമുള്ള ആദ്യത്തെ വെള്ളിയാഴ്ചയാണ് എല്ലാ വർഷവും ചടങ്ങ് നടക്കുക. മേഖലയിലെ ഗോത്രവിഭാഗക്കാരടക്കം ആയിരക്കണക്കിന് ജനങ്ങളാണ് ഇക്കുറി ചടങ്ങിൽ പങ്കെടുത്തത്. ചടങ്ങുകളുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിലത്ത് കമിഴ്ന്നുകിടക്കുന്ന സ്ത്രീകൾക്ക് മുകളിലൂടെ മന്ത്രോച്ചാരണങ്ങളുമായി പൂജാരിമാർ നടക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഈ കാഴ്ച കാണാനായി കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വിശ്വാസികൾ തടിച്ചുകൂടിയതും കാണാം.

കഴിഞ്ഞ 500 വർഷത്തോളമായി മുടങ്ങാതെ ആചരിച്ചുവരുന്ന ചടങ്ങാണ് മധായി മേളയെന്ന് ചടങ്ങ് സംഘടിപ്പിക്കുന്ന ആദിശക്തി മാ അങ്കാർമോതി ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി ആർ.എൻ. ധ്രുവ് പറഞ്ഞു. ‘വലിയ വിശ്വാസത്തോടെയാണ് ആളുകൾ ചടങ്ങിൽ പങ്കെടുക്കുന്നത്. കുട്ടികളില്ലാത്ത സ്ത്രീകൾക്ക് ചടങ്ങിൽ പങ്കെടുത്തതിനുശേഷം കുട്ടികൾ ഉണ്ടായിട്ടുണ്ട്. .

D) മഴദേവതയെ പ്രീതിപ്പെടുത്താന്‍ ആണ്‍കുട്ടികളുടെ കല്യാണം

മഴദേവതയെ പ്രീതിപ്പെടുത്താന്‍ ആണ്‍കുട്ടികളെ തമ്മില്‍ വിവാഹം കഴിപ്പിച്ച് ഗ്രാമീണര്‍. കര്‍ണാടക മാണ്ഡ്യയിലെ ഗംഗേനഹള്ളി ഗ്രാമത്തിലാണ് വിചിത്രമായ
ആചാരം നടന്നത്. വെള്ളിയാഴ്ച രാത്രി നടന്ന ചടങ്ങില്‍ വധുവിന്റെ വേഷമണിഞ്ഞ ആണ്‍കുട്ടിയും വരന്റെ വേഷത്തിലെത്തിയ ആണ്‍കുട്ടിയും പരസ്പരം താലിചാര്‍ത്തി.

ഗ്രാമത്തിലെ മുഴുവനാളുകളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. സാധാരണ കല്യാണത്തിന്റെ ചടങ്ങുകളെല്ലാം പാലിച്ച് നടത്തിയ ‘ആണ്‍ കല്യാണ’ത്തിന്  വിഭവ സമൃദ്ധമായ സദ്യയുമൊരുക്കിയിരുന്നു. പൂജാരിമാരുടെ നേതൃത്വത്തില്‍ മഴപെയ്യാനുള്ള പ്രത്യേക പ്രാര്‍ഥനയും നടന്നു.

കര്‍ണാടകത്തിലെ ഉള്‍ഗ്രാമങ്ങളില്‍ മഴപെയ്യാന്‍ തവളക്കല്യാണം നടത്തുന്നത് പതിവാണ്. മാണ്ഡ്യയിലെയും മൈസൂരുവിലെയും വിവിധ ഗ്രാമങ്ങളില്‍ കഴിഞ്ഞമാസങ്ങളില്‍ തവളക്കല്യാണങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ആണ്‍കുട്ടികളെ പരസ്പരം ‘വിവാഹം’ കഴിപ്പിക്കുന്ന ചടങ്ങ് അപൂര്‍വമാണ്. അതേസമയം, കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഈവര്‍ഷം മഴ കുറഞ്ഞതില്‍ കനത്ത ആശങ്കയിലാണ് സംസ്ഥാനത്തെ കര്‍ഷകര്‍.

തയ്യാറാക്കിയത്: കാർത്തിക് ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com