Wednesday, June 3, 2026
Homeകേരളംപ്ലസ് വൺ ഓൺലൈൻ അപേക്ഷയ്ക്കുള്ള സമയപരിധി ഇന്ന് അവസാനിക്കും; ട്രയൽ അലോട്ട്‌മെന്റ് ജൂൺ 8-ന്.

പ്ലസ് വൺ ഓൺലൈൻ അപേക്ഷയ്ക്കുള്ള സമയപരിധി ഇന്ന് അവസാനിക്കും; ട്രയൽ അലോട്ട്‌മെന്റ് ജൂൺ 8-ന്.

തിരുവനന്തപുരം : സംസ്ഥാനത്തെ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന്‌ ഓൺലൈനായി അപേക്ഷിക്കാനുള്ള സമയപരിധി ബുധനാഴ്‌ച അവസാനിക്കും.

തിങ്കൾ വൈകിട്ട്‌ അഞ്ച്‌ വരെയുള്ള കണക്കനുസരിച്ച്‌ 4,19,518 പേർ അപേക്ഷ സമർപ്പിച്ചു. 17,698 പേർ സിബിഎസ്‌ഇയും 1,906 പേർ ഐസിഎസ്‌ഇ സിലബസും പഠിച്ചവരാണ്‌.
40,262 വിദ്യാർഥികൾ സ്വന്തം ജില്ലയ്‌ക്ക്‌ പുറമേ മറ്റു ജില്ലകളിൽ കൂടി അപേക്ഷ നൽകി. എംആർഎസ്‌ സ്‌കൂളുകളിൽ 1,574 അപേക്ഷ ലഭിച്ചു.ജൂൺ 8ന്‌ ട്രയൽ അലോട്ട്‌മെന്റും 15ന്‌ ഒന്നാം അലോട്ട്‌മെന്റും നടക്കും. ട്രയൽ അലോട്ട്‌മെന്റിന്റെ അവസരത്തിൽ വിദ്യാർഥികൾക്ക്‌ തെറ്റുകൾ തിരുത്തുന്നതിനും സ്‌കൂളും വിഷയവും മാറ്റുന്നതിനും അവസരമുണ്ട്‌.

മുഖ്യ അലോട്ട്‌മെന്റ്‌ പ്രക്രിയക്ക്‌ ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റ്‌ നടത്തും. മാനേജ്‌മെന്റ്‌, കമ്യൂണിറ്റി, അൺ എയ്‌ഡഡ്‌ ക്വാട്ട സീറ്റുകളിലേക്ക്‌ അതാത്‌ സ്‌കൂളുകളിൽ അപേക്ഷ നൽകണം. ജൂലൈ 2ന്‌ പ്ലസ്‌ വൺ ക്ലാസ്‌ ആരംഭിക്കും. പ്രവേശന നടപടികൾ ആഗസ്‌ത്‌ 5ന്‌ പൂർത്തിയാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com