തെക്കൻ ഡൽഹിയിലെ മാളവ്യ നഗറിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 20 മരണം. അപകടത്തിൽ 11 പേർക്ക് പൊള്ളലേറ്റതായാണ് വിവരം.’ലെമൺ ഗ്രീൻ’ റസ്റ്ററന്റിലാണ് തീപിടിത്തമുണ്ടായത്.
രാവിലെ 8.50 ഓടെയാണ് കെട്ടിടത്തിൽ തീപിടിത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് 9.45 ഓടെ ഫയർ ഫോഴ്സിനു സന്ദേശം ലഭിക്കുകയും നെഹ്റു പ്ലേസ് ഫയർ സ്‌റ്റേഷനിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയുമായിരുന്നു.



