Logo Below Image
Tuesday, July 8, 2025
Logo Below Image
HomeUS Newsഐ.സി.ഇ.സി.എച് ക്രിസ്മസ് കാരോൾ, ഇമ്മാനുവൽ മാർത്തോമയും സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സും വിജയികൾ

ഐ.സി.ഇ.സി.എച് ക്രിസ്മസ് കാരോൾ, ഇമ്മാനുവൽ മാർത്തോമയും സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സും വിജയികൾ

അജു വാരിക്കാട് .

 ഹുസ്റ്റൺ: ഹൂസ്റ്റൺ എക്യുമെനിക്കൽ കമ്യൂണിറ്റി ഐ.സി.ഇ.സി.എച്ചിന്റെ ആഭിമുഖ്യത്തിൽ നടന്ന ക്രിസ്മസ് ആഘോഷവും കരോൾ ഗാനമത്സരവും ജനുവരി 1 ന് സെന്റ്‌ തോമസ് ഓർത്തഡോൿസ്‌ ഓഡിറ്റോറിയത്തിൽ വെച്ച് വിജയകരമായി നടത്തപ്പെട്ടു. ഐ.സി.ഇ.സി.എച് പ്രസിഡന്റ്‌ റവറന്റ് .ഫാ. ജെക്കു സക്കറിയയുടെ അധ്യക്ഷതയിൽ കരോൾ സർവീസ് പരിപാടികൾ റവറന്റ്. ഡോ. ജോബി മാത്യു നേതൃത്വം നൽകി. ഐ സി ഇ സി എച് ക്വയർ സ്വാഗത ഗാനം ആലപിക്കയും റവറന്റ് .ഡോ . ഈപ്പൻ വറൂഗീസ് അച്ചന്റെ പ്രാരംഭ പ്രാർത്ഥനക്കു ശേഷം ഐ സി ഇ സി എച് സ്ഥാപക പ്രസിഡന്റ്‌ റെവ് ഫാ. ജോൺ ഗീവർഗീസ് അച്ചന്റെ നിര്യാണത്തിൽ മൗന പ്രാർത്ഥന നടത്തി അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

ഐ.സി.ഇ.സി.എച് സെക്രട്ടറി ആൻസി സാമൂേവേൽ സ്വാഗതം ആശംസിക്കുകയും തുടർന്ന് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. അദ്യക്ഷ പ്രസംഗത്തിനു ശേഷം ഡോ .അന്ന ഫിലിപ്പ് , അലക്സ്‌ തേക്കേടത്തു എന്നിവർ ബൈബിൾ റീഡിങ് നടത്തി. ഫാ ഡോ .ഐസക് ബി പ്രകാശ്‌ മലങ്കര ഓർത്തഡോൿസ്‌ സൗത്ത് വെസ്റ്റ്‌ അമേരിക്കൻ ഭദ്രാസന അധിപനും ഐ സി ഇ സി എഛ് മുഖ്യ രക്ഷധികാരിയുമായ അഭിവന്ദ്യ ഡോ. തോമസ് മാർ ഇവാനിയോസ് മെത്രാപോലീത്തായെ ക്രിസ്മസ് സന്ദേശം നൽകുന്നതിനായി ക്ഷണിച്ചു.

പ്രോഗ്രാമിൽ വിവിധ പള്ളികളിൽ നിന്നുള്ള ടീമുകൾ കലാപരിപാടികൾ അവതരിപ്പിച്ചു. ഫാ: പി എം ചെറിയാൻ, റെവ : ബെന്നി ഫിലിപ്പ്, റെവ : ജോണികുട്ടി പുലിശ്ശേരിൽ, റെവ : ഫാ രാജേഷ് കെ ജോൺ , റെവ : മമ്മേൻ മാത്യു , റെവ : ഫാ ജോൺസൻ പുഞ്ചക്കോണം, റെവ : ജീവൻ ജോൺ, റെവ : ഫാ ക്രിസ്റ്റഫർ, സ്റ്റാഫോർഡ് സിറ്റി മേയർ ശ്രീ കെൻ മാത്യു. എന്നിവർ ആശംസ സന്ദേശം നൽകി. കരോൾ സർവീസിനു ശേഷം നടത്തിയ ക്രിസ്മസ് കരോൾ ഗാന മത്സരത്തിൽ ഒന്നാം സ്ഥാനം സെന്റ്‌ മേരീസ് മലങ്കര ഓർത്തഡോൿസ്‌ ഇടവകയും , ഇമ്മാനുവേൽ മാർത്തോമാ ഇടവകയും ചേർന്നു പങ്കിട്ടു.

ഒന്നാം സ്ഥാനം നേടിയ ടീമുകൾക്കു റെജി കുര്യൻ ആൻഡ് ഫാമിലി സ്പോൺസർ ചെയ്ത എവെർ റോളിങ് ട്രോഫി, ഐ സി ഇ സി എഛ് പ്രസിഡന്റ്‌ റെവ് ജെക്കു സക്കറിയ, റെജി കുര്യൻ എന്നിവർ ചേർന്ന് നൽകി. രണ്ടാം സ്ഥാനം നേടിയ സെന്റ് തോമസ് സി എസ്. ഐ ഇടവകയ്ക്ക് , രാജേഷ്‌ വറുഗീസ് സ്പോണ്സർ ചെയ്ത ട്രോഫി സ്റ്റാഫോർഡ് സിറ്റി മെയർ ശ്രീ കെൻ മാത്യുവും , മുന്നാം സ്ഥാനം നേടിയ പേയർലൻഡ് സെന്റ്‌ മേരീസ്‌ സിറോ മലബാർ കത്തോലിക്ക പള്ളിക്കു ഫാൻസി മോൾ പള്ളത്തുമഠം സ്പോൺസർ ചെയ്ത ട്രോഫി, റെവ. ഡോ ഐസക് ബി പ്രകാശ് നൽകുകയും ചെയ്തു. എം സി ആയി ശ്രീമതി ആൻസി സാമൂവൽ, ഫാൻസി മോൾ പള്ളത്തുമഠം, ശ്രീ വിശാഖ് പണിക്കർ, ഡോ. അന്ന ഫിലിപ്പ്, നൈനാൻ വീട്ടിനാൽ, റെജി കോട്ടയം , ബിജു ചാലക്കൽ , എബ്രഹാം തോമസ് , ജോൺസൻ വർഗീസ് , ക്രിസ്റ്റഫർ ജോർജ്, റോബിൻ ഫിലിപ്പ്, റെജി ജോർജ് എന്നിവർ നേതൃത്വം നൽകി.

കരോൾ ഗാന മത്സരത്തിന്റെ ജഡ്ജിമാരായത് ശ്രീ അനിൽ ജനാർദനൻ , ശ്രീ സഞ്ജയ്‌ വറുഗീസ്, ശ്രീമതി റോണി മാലേത് എന്നിവരാണ് . ഐ സി ഇ സി. എഛ് ട്രഷറർ ശ്രീ രാജൻ അങ്ങാടിയിൽ നന്ദി അറിയിച്ചു.
കരോൾ സർവീസ് സ്പോൺസർ ചെയ്തത് അപ്ന ബസാർ , ഫ്രഡിയ എന്റർടൈൻമെന്റ് , ഡെയിലി ഡിലീറ്റ്, ജെന്നി സിൽക്, റാഫി ആൻഡ്‌ മിനി, റെജി കുര്യൻ , എന്നിവരാണ് . വിവിധ ദേവാലയങ്ങളിൽ നിന്നുമുള്ള ആയിരക്കണക്കിന് വിശ്വാസികൾ സന്തോഷ സുദിനത്തിൽ പങ്ക് ചേർന്നു.

അജു വാരിക്കാട് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ