Tuesday, June 2, 2026
Homeകേരളംസംസ്ഥാനത്തു ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല

സംസ്ഥാനത്തു ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല

സ്വർണ്ണവിലയിൽ ഇന്നും മാറ്റമില്ല. 1,15,160 രൂപയായിരുന്ന വിപണിനിരക്കിൽ നിന്നാണ് പവൻ വിലയിൽ 600 രൂപയുടെ ഇടിവ് സംഭവിച്ച് 1,14,560 രൂപയായിരുന്നു. അതേ വിലയിൽ തന്നെ തുടരുകയാണ് ഇന്നും സ്വ‍ർണ്ണവില. പവൻ നിരക്കിലും മാറ്റമൊന്നുമില്ല 14,320 രൂപയിൽ തന്നെ തുടരുകയാണ്.

ഇറാനും യുഎസും തമ്മിൽ രണ്ടുമാസത്തേക്ക് വെടിനിർത്തൽ കരാറിലെത്തുമെന്ന റിപ്പോർട്ടുകളെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ രാജ്യാന്തര, ആഭ്യന്തര വിലകൾ ഉയർന്നിരുന്നു. എന്നാൽ, ഈ മാറ്റം സംസ്ഥാനത്തെ സ്വർണ്ണവിലയിൽ പ്രതിഫലിച്ചിരുന്നില്ല.

വരും ദിവസങ്ങളിൽ സ്വർണ്ണവിലയിൽ ഇനിയും എന്ത് മാറ്റമുണ്ടാകും എന്ന ആകാംക്ഷയിലാണ് ഉപഭോക്താക്കളും വ്യാപാരികളും. തുടർച്ചയായി വില കുറയുന്നത് വിവാഹ ആവശ്യങ്ങൾക്കായി സ്വർണ്ണം വാങ്ങാനിരിക്കുന്നവർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

കേരളത്തിൽ വിവാഹ സീസൺ സജീവമായ ഘട്ടത്തിൽ സ്വർണ്ണവിലയിലുണ്ടാകുന്ന ഈ അപ്രതീക്ഷിത ചാഞ്ചാട്ടങ്ങൾ സാധാരണക്കാരായ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.

അതേസമയം, തുടർച്ചയായി വില കുറയുന്നത് വിവാഹ ആവശ്യങ്ങൾക്കായി സ്വർണ്ണം വാങ്ങാനിരിക്കുന്നവർക്ക് വലിയ ആശ്വാസവുമാകുന്നുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ വിപണിയിലെ വിലവർധനവിന് തടയിടുന്നതിൽ പ്രധാന പങ്കുവഹിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com