Tuesday, June 2, 2026
Homeകേരളംകലൂരിൽ പെൺകുട്ടികളെ ആക്രമിച്ച സംഭവം; മൂന്ന് പേർ പിടിയിൽ.

കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച സംഭവം; മൂന്ന് പേർ പിടിയിൽ.

കൊച്ചി: കലൂരിൽ പെൺകുട്ടികൾക്കെതിരായ അതിക്രമതത്തിൽ മൂന്ന് പ്രതികൾ പിടിയിൽ. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ആണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സ്ത്രീകൾക്കെതിരായ അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ആണ് കേസ്. എറണാകുളം നോർത്ത് പോലീസാണ് കേസെടുത്തത്.

കലൂരിൽ റോഡിലൂടെ നടന്നുപോവുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ ആയിരുന്നു യുവാക്കളുടെ സംഘം അതിക്രമം നടത്തിയത്. തങ്ങളെ നോക്കി കമന്റ് അടിച്ചതിനെ ചോദ്യം ചെയ്തതിനാണ് പെൺകുട്ടികൾക്ക് നേരെ ഈ ക്രൂരമായ ആക്രമണം ഉണ്ടായത്. മർദ്ദനമേറ്റ പെൺകുട്ടികളിൽ ഒരാളെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട് സ്വദേശിനിയായ 21 വയസ്സുകാരിയായ പെൺകുട്ടിക്കാണ് മർദ്ദനമേറ്റത്. പഠനാവശ്യങ്ങൾക്കായി കൊച്ചിയിലെത്തിയ പെൺകുട്ടികൾക്ക് നേരെയാണ് അതിക്രമം ഉണ്ടായത്.
പുലർച്ചെ 4:30 ഓടെയായിരുന്നു സംഭവം. റോഡിലൂടെ പോകുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ ഒരു സംഘം മോശമായ രീതിയിൽ കമന്റ് അടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ സംഘം പെൺകുട്ടികളെ ആക്രമിച്ചു.

പെൺകുട്ടിയെ നിലത്തിട്ട് നെഞ്ചത്ത് ചവിട്ടുകയും കഴുത്തിന് മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്തു. അക്രമത്തിന്റെ ദൃശ്യങ്ങൾ കൂടെയുണ്ടായിരുന്ന പെൺകുട്ടി മൊബൈലിൽ പകർത്താൻ ശ്രമിച്ചെങ്കിലും, പ്രതികൾ ഫോൺ തട്ടിപ്പറിച്ച് റോഡിലെറിഞ്ഞ് തകർത്തു. രണ്ട് യുവതികളും നാല് യുവാക്കളും അടങ്ങുന്ന ആറംഗ സംഘമാണ് ആക്രമണം നടത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com