Saturday, November 9, 2024
Homeഅമേരിക്കഎയിംനയുടെ യു എസ് എ യൂണിറ്റിന് തുടക്കം കുറിച്ചു.

എയിംനയുടെ യു എസ് എ യൂണിറ്റിന് തുടക്കം കുറിച്ചു.

അജു വാരിക്കാട്

ഹൂസ്റ്റൺ: ആൻ ഇൻറർനാഷണൽ മലയാളി നേഴ്സ് അസംബ്ലി (എയിംന) യുടെ യു എസ് എ യൂണിറ്റിന് മെയ് 12 വൈകുന്നേരം ‘സ്റ്റാഫോർഡിലെ കേരള ഹൗസിൽ വച്ച് തുടക്കം കുറിച്ചു.

സിനു ജോൺ കറ്റാനം എന്ന ഒരു മലയാളി നേഴ്സ് തുടക്കം കുറിച്ച ഈ പ്രസ്ഥാനം ഇന്ന് 30ലേറെ രാജ്യങ്ങളിൽ യൂണിറ്റുകൾ ഉണ്ട്. മലയാളി നഴ്സിംഗ് സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി അവരുടെ സമസ്ത മേഖലകളിലും അവർക്ക് കൈത്താങ്ങ് നൽകി അവരെ ഉയർത്തുന്നതിനായി നിരവധി സെമിനാറുകൾ ക്ലാസ്സുകൾ എന്നിവ നടത്തുകയും അവരുടെ കലാസാഹിത്യ വാസനകളെ പരിപോഷിപ്പിക്കുന്നതിൽ വേദിയൊരുക്കുന്നതിനും ഈ സംഘടന പ്രവർത്തിച്ചു പോരുന്നു.

മാതൃദിനത്തോടനുബന്ധിച്ച് മെയ് 12 ഞായറാഴ്ച വൈകുന്നേരം കേരള ഹൗസിൽ വച്ച് നടത്തിയ യുഎസ് ലോഞ്ചിംഗ് പ്രോഗ്രാമിന് മുൻനിരയിൽ നിന്നത് പ്രദേശത്തെ മലയാളി നഴ്സിംഗ് സമൂഹമാണ്.
200ൽ പരം മലയാളി നേഴ്സുമാർ പങ്കെടുത്ത ഈ യുഎസ് ലോഞ്ചിങ് പ്രോഗ്രാമിൽ മുഖ്യാതിഥിയായി പങ്കെടുത്തത് സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യൂസ് ആണ്. വിമൻസ് ഹോസ്പിറ്റൽ ഓഫ് ടെക്സസ് അസിസ്റ്റൻറ് ചീഫ് നഴ്സിംഗ് ഓഫീസർ ജൂലി ജോർജ് മുഖ്യപ്രഭാഷണം നടത്തി.
തുടർന്ന് കാർത്തിക് മോഹൻ, സ്റ്റീവൻ ജെയിംസ് എന്നിവർ ഒരുക്കിയ സംഗീത വരുന്ന് സദസ്സിനെ വിസ്മയിപ്പിച്ചു. ഒപ്പം കുട്ടികളുടെ സംഗീത നൃത്ത പരിപാടികളും ഈ അനശ്വര മുഹൂർത്തത്തിന് മാറ്റുകൂട്ടി.

യു എസ് എ ലോഞ്ചിംഗ് പരിപാടിയുടെ മുഖ്യ സ്പോൺസർമാരായി റോയൽ ഇന്ത്യൻ റസ്റ്റോറൻറ് ഈഡൻ ഫ്രെയിം ഫോട്ടോഗ്രാഫി സൗണ്ട് വെയ്വ്സ് ഡിജിറ്റൽ സൗണ്ട് സിസ്റ്റം എന്നിവരെ കൂടാതെ മൈ സ്പൈസ് ഗ്രോസറി, ആപ്പിൾ ആർ എൻ എൻ ക്ലെക്സ്, ജെസിബി ബിഹേവിയറൽ ഹെൽത്ത്, പെരി ഹോംസ്, സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം, പ്രോംപ്റ്റ് മോർഡ്ഗേജ് എന്നിവരും സഹായിച്ചു.

അജു വാരിക്കാട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments