Saturday, May 30, 2026
Homeഇന്ത്യസാധാരണക്കാർക്ക് വീണ്ടും തിരിച്ചടി! രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി, സിഎൻജിക്ക് കിലോയ്ക്ക് 2 രൂപ...

സാധാരണക്കാർക്ക് വീണ്ടും തിരിച്ചടി! രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി, സിഎൻജിക്ക് കിലോയ്ക്ക് 2 രൂപ കൂടി.

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റത്തിന്റെ ചുവടുപിടിച്ച് രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. സിഎൻജിക്ക് കിലോയ്ക്ക് രണ്ട് രൂപയും ഗാർഹിക പൈപ്പുകൾ വഴി വിതരണം ചെയ്യുന്ന പിഎൻജിക്ക് 50 പൈസയുമാണ് കൂട്ടിയത്.

ഈ ആഴ്‌ചയിൽ തന്നെ രണ്ടാംതവണയാണ് സിഎൻജി വില വർധിപ്പിക്കുന്നത്. സിഎൻജിയുടെ വില മുംബൈയിൽ കിലോയ്ക്ക് 86 രൂപയിലെത്തി. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ സിഎൻജിയുടെ നിരവധി തവണയാണ് വില വർധിപ്പിച്ചത്.മേയ് 15-ന് രണ്ട് രൂപയും, 17-ന് ഒരു രൂപയും, 23-ന് വീണ്ടും ഒരു രൂപയും വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ 26ന് രണ്ട് രൂപ വർധിപ്പിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിൽ പ്രകൃതിവാതകത്തിനുണ്ടായ വിലവർധനവും ഇറക്കുമതി ചെലവ് കൂടിയതുമാണ് വില കൂട്ട കാരണമെന്ന് കമ്പനികൾ വ്യക്തമാക്കുന്നു.

തുടർച്ചയായുണ്ടാകുന്ന ഈ വിലവർധന സാധാരണക്കാരെയും ഓട്ടോ-ടാക്സി ഡ്രൈവർമാരെയും വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇന്ധനവില വർധനവിനെതിരെ ഡൽഹിയിൽ വിവിധ ട്രാൻസ്പോർട്ട് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com