Saturday, July 27, 2024
Homeഅമേരിക്കബിഷപ്പ് ഡോ.എബ്രഹാം മാർ പൗലോസ് മേൽപട്ടത്വ ശുശ്രൂഷയിൽ ഇന്ന് ഇരുപതാം വർഷത്തിലേക്ക്.

ബിഷപ്പ് ഡോ.എബ്രഹാം മാർ പൗലോസ് മേൽപട്ടത്വ ശുശ്രൂഷയിൽ ഇന്ന് ഇരുപതാം വർഷത്തിലേക്ക്.

ഷാജി രാമപുരം

ന്യൂയോർക്ക്: മലങ്കര മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന അധ്യക്ഷൻ ബിഷപ് ഡോ.എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ മേൽപട്ടത്വ ശുശ്രുഷയിൽ ഇന്ന് (മെയ് 14) ഇരുപതാം വർഷത്തിലേക്ക് പ്രവേശിക്കുന്നു.

2024 ജനുവരി മാസം ഒന്നു മുതലാണ് മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിന്റെ ചുമതല ഏറ്റെടുത്തത്. നിലവിൽ ബിഷപ് ഡോ. മാർ പൗലോസ് ക്രിസ്തിയ സഭകളുടെ ലോക കൗൺസിലിന്റെ (WCC) എക്സിക്യൂട്ടീവ് കമ്മറ്റിയിൽ ഇന്ത്യയിലെ ക്രിസ്തിയ സഭകളെ പ്രതിനിധികരിച്ച് ഏക അംഗം കൂടിയാണ്.

കോട്ടയം മാങ്ങാനം കാഞ്ഞിരത്തറ കെ. സി ഉതുപ്പിന്റെയും ശോശാമ്മയുടെയും മകനായി 1953 ഓഗസ്റ്റ് 16 ന് ജനിച്ച ബിഷപ് ഡോ.മാർ പൗലോസ് അമേരിക്കയിലെ പ്രസിദ്ധമായ പ്രിൻസ്റ്റൺ തിയോളജിക്കൽ സെമിനാരിയിൽ നിന്ന് മാസ്റ്റർ ബിരുദവും, ബോസ്റ്റൺ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റും നേടിയത്.

കൃത്യമായ ഇടപെടലുകളിലൂടെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള അനേകായിരങ്ങളുടെ സൗഹൃദത്തിനുടമ, തന്റെ പ്രവർത്തന പഥങ്ങളിൽ വ്യത്യസ്തത പുലർത്തുകയും നിലപാടുകളിൽ അചഞ്ചലമായി നിന്നു സഭയെ നയിക്കുകയും ചെയ്യുന്ന, അജപാലനത്തിന്റെ ഇരുപതാം വർഷത്തിലേക്ക് പ്രവേശിക്കുന്ന മലങ്കര സുറിയാനി സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന അധ്യക്ഷൻ ബിഷപ് ഡോ.എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പായ്ക്ക് ഭദ്രാസന കൗൺസിൽ പ്രാർത്ഥനാ നിർഭരമായ അനുമോദനങ്ങളും, ആശംസകളും നേർന്നു.

ഷാജി രാമപുരം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments