Friday, April 17, 2026
Homeകേരളംവിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ

വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ

വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് മർദ്ദിച്ചു കൊലപ്പെടുത്തി. മരിച്ചത് 38 വയസുകാരൻ സുമനാണ്. സുമനെ കൊലപ്പെടുത്തിയത് സഹോദരങ്ങളാണ്. അച്ചു , അനന്തു എന്നിവർ ചേർന്നാണ് യുവാവിനെ മർദ്ദിച്ചത്. ബാറിനുള്ളിലെ തർക്കമാണ് നടുറോഡിലെ മർദ്ദനത്തിൽ എത്തിച്ചത്.

വിഴിഞ്ഞം പോലീസ് അച്ചു അനന്തു എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിൽ ആയിരുന്നു സംഭവം. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. വിഴിഞ്ഞത്ത് ഒരു ബാറിലിരുന്ന് സുമനും സഹോദരങ്ങളും മദ്യപിക്കുകയായിരുന്നു. ഈ സമയത്ത് മറ്റൊരു യുവാവുമായി സഹോദരങ്ങൾ തർക്കത്തിലേർപ്പെട്ടു.

ഇത് പരിഹരിക്കാനായി ഇടപെട്ടതാണ് സുമൻ. തുടർന്ന് പ്രതികൾ ബാറിലിട്ട് യുവാവിനെ മർദിക്കുകയായിരുന്നു. മർദനത്തെ തുടർന്ന് രക്ഷപ്പെടാനായി റോഡിലേക്ക് ഇറങ്ങിയോടിയ സുമനെ റോഡിലിട്ടും പ്രതികൾ മർദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com