Monday, June 1, 2026
Homeഅമേരിക്കഇറാൻ ജനതയുടെ അവകാശങ്ങൾ സുരക്ഷിതമാക്കാതെ യുഎസുമായി ഒരു കരാറും ഒപ്പിടില്ല: ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ്...

ഇറാൻ ജനതയുടെ അവകാശങ്ങൾ സുരക്ഷിതമാക്കാതെ യുഎസുമായി ഒരു കരാറും ഒപ്പിടില്ല: ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്

ഇറാൻ ജനതയുടെ അവകാശങ്ങൾ സുരക്ഷിതമാക്കാതെ യുഎസുമായി ഒരു കരാറും ഒപ്പിടില്ലെന്ന് ഇറാൻ. ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് ഇക്കാര്യം അറിയിച്ചു. ശത്രുവിൻ്റെ വാഗ്ദാനങ്ങളെ ഇറാന് വിശ്വസിക്കുന്നില്ലെന്ന് ഗാലിബാഫ് പറഞ്ഞു. ഇറാൻ സ്റ്റേറ്റ് മീഡിയയ്ക്ക് നൽകിയ വിഡിയോയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കരാർ വ്യവസ്ഥകളിൽ ഇറാനും അമേരിക്കയും തമ്മിലുള്ള നിർണ്ണായക ചർച്ചകൾ പുരോഗമിക്കുകയാണ്

കരാർ ചർച്ചകൾ അധികം നീട്ടിക്കൊണ്ടുപോകാതിരിക്കാനും അതിവേഗം കറർ പ്രഖ്യാപിക്കാനുമാണ് ട്രംപ് ആഗ്രഹിക്കുന്നത്. ഇറാനിയൻ ആണവായുധം ഉപയോഗിക്കുമെന്ന ഭീഷണി മുഴുവനായി നീങ്ങാതെ അമേരിക്ക കരാറിൽ ഒപപ്പുവയ്ക്കില്ലെന്ന് ഉന്നത അമേരിക്കൻ ഉദ്യോഗസ്ഥർ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. അതിനിടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 28 കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നതായി ഐആർസി റിപ്പോർട്ട് ചെയ്യുന്നു. ഹോർമുസിൽ നിയന്ത്രണം തുടരുമെന്നും ഐആർസി വ്യക്തമാക്കി.

ഇറാനുമായുള്ള സമാധാന ചർച്ച പരാജയപ്പെട്ടാൽ യുദ്ധത്തിൻ്റെ വഴി തിരഞ്ഞെടുക്കുമെന്ന് യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്ത് ഭീഷണിപ്പെടുത്തി. സംഘർഷത്തിൻ്റെ ആദ്യദിവസത്തേക്കാൾ യുദ്ധസന്നാഹം ഇതിന് സജ്ജമാണെന്നും പീറ്റ് ഹെഗ്സേത്ത് പറഞ്ഞു. അതിനിടെ, ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണവും നടത്തിപ്പും നിയമമാക്കാൻ ഇറാന് ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇറാനിയൻ പാർലമെൻ്റ് ഇതുമായി ബന്ധപ്പെട്ട കരാട്ട് ബിൽ വോട്ടിനിടാൻ ഒരുങ്ങുന്നതായാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com