Sunday, May 31, 2026
Homeകേരളംസംസ്ഥാനത്തു സ്വർണ വിലയിൽ ഇന്നും വർദ്ധനവ് : നിരക്ക് അറിയാം

സംസ്ഥാനത്തു സ്വർണ വിലയിൽ ഇന്നും വർദ്ധനവ് : നിരക്ക് അറിയാം

ഈ മാസത്തെ ഉയ‌ർന്ന നിരക്കിൽ വീണ്ടും സ്വ‍ർണ്ണവില. 114080 രൂപയാണ് ഇന്ന് പവന് സ്വർണ്ണവില. ഇതോടെ ഈയാഴ്ച സ്വർണ്ണവിലയിൽ വൻ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. പവന് 160 രൂപയുടെ വർദ്ധനവാണ് സംഭവിച്ചിരിക്കുന്നത്.

ഏപ്രിൽ മാസത്തിന്റെ തുടക്കത്തിൽ ഒരു പവന് ഏകദേശം 1,11,000 ആയിരുന്നു വില. എന്നാൽ രണ്ടാഴ്ച പിന്നിടുമ്പോൾ വിലയിൽ വലിയ കുതിച്ചുചാട്ടം ഉണ്ടായിരിക്കുന്നു. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തകർച്ചയുമാണ് ആഭ്യന്തര വിപണിയിൽ വില വർധിക്കാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വില ഇനിയും ഉയരാൻ സാധ്യതയുള്ളതായാണ് വിലയിരുത്തൽ.

പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ സ്വർണവില വീണ്ടും ഉയരുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ച ഇസ്ലാമാബാദിൽ വെച്ച് നടന്നെങ്കിലും സമവായത്തിലെത്തിയിരുന്നില്ല. ചർച്ചകൾ പരാജയപ്പെട്ടപ്പോൾ എണ്ണ വിതരണത്തെയും ആഗോള വ്യാപാരത്തെയും കുറിച്ചുള്ള ആശങ്ക വിപണികളെ അസ്ഥിരപ്പെടുത്തിയിരുന്നു. സമവായത്തിലെത്തിയില്ലെങ്കിൽ ആക്രമണം തുടരുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com