Sunday, May 31, 2026
Homeകേരളംവടക്കാഞ്ചേരി-കുന്നംകുളത്തു നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി അപകടം

വടക്കാഞ്ചേരി-കുന്നംകുളത്തു നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി അപകടം

തൃശൂര്‍: വടക്കാഞ്ചേരി-കുന്നംകുളം സംസ്ഥാനപാതയിൽ  നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി അപകടം. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കുന്നംകുളം -വടക്കാഞ്ചേരി സംസ്ഥാനപാതയിൽ വടക്കാഞ്ചേരി ഭാഗത്തുനിന്ന് വരികയായിരുന്നു പിക്കപ്പ് വാൻ.

കുണ്ടന്നൂർ മുട്ടിക്കൽ റേഷൻ കടയ്ക്ക് സമീപത്തുവെച്ച് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ പാതയോരത്ത് നിന്നിരുന്ന വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ഇതോടെ വൈദ്യുതി പോസ്റ്റ് മുറിഞ്ഞ് പാതയിലേക്ക് ചെരിഞ്ഞു. വൈദ്യുതി ലൈനുകളും റോഡിലേക്ക് ചാഞ്ഞു. ഇതോടെ വലിയ അപകടഭീഷണിയാണ് ഉണ്ടായത്.

വൈദ്യുതി ലൈൻ പൊട്ടി വീഴാതിരുന്നതിനാലും പോസ്റ്റ് തകര്‍ന്ന് റോഡിലേക്ക് വീഴാതിരുന്നതിനാലും വലിയ അപകടമാണ് ഒഴിവായത്. അപകടം നടന്ന ഉടനെ വൈദ്യുതി ഓഫ് ചെയ്ത് അപകട ഭീഷണി ഒഴിവാക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com