കൈപ്പമംഗലം മൂന്നുപീടികയിൽ കാപ്പ പ്രതിയെയും സുഹൃത്തിനെയും വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ യുവാവിനെ കൈപ്പമംഗലം പോലീസ് അറസ്‌റ്റ് ചെയ്‌തു. കൈപ്പമംഗലം സ്വദേശി പുഴങ്കരയില്ലത്ത് പൈച്ചാൻ മുസ്‌തഫ എന്ന് വിളിക്കുന്ന മുസ്‌തഫ (47)യാണ് പിടിയിലായത്.
ഞായറാഴ്‌ച രാത്രി പെരിഞ്ഞനം കപ്പൽ പള്ളിയുടെ സമീപത്തുള്ള ഒരു വീട്ടിൽ വെച്ച് ചളിങ്ങാട് സ്വദേശിയായ വൈപ്പിൻകാട്ടിൽ അജ്മൽ, സുഹൃത്ത് ജെനേന്ദ്രൻ എന്നിവർക്കാണ് വെട്ടേറ്റത്.
സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ കൈപ്പമംഗലം പോലീസ് ഇൻസെപെക്ടർ എം. ഷാജഹാൻ, എസ്.ഐ. പ്രദീപ്, എ.എസ്.ഐ. ലിജു ഇയ്യാനി, ബിജു, നിഷാന്ത് തുടങ്ങിയവരുൾപ്പെട്ട പോലീസ് സംഘമാണ് അറസ്‌റ്റ് ചെയ്തത്.
മതിലകം, കൈപ്പമംഗലം പോലീസ് സ്‌റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണ് മുസ്‌തഫയെന്നും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു..”



