Sunday, May 31, 2026
Homeകേരളംതൃശൂരിൽ ലോട്ടറി വിൽപനക്കാരന് വ്യാജലോട്ടറി നൽകി പണം തട്ടിയെടുത്തൂ

തൃശൂരിൽ ലോട്ടറി വിൽപനക്കാരന് വ്യാജലോട്ടറി നൽകി പണം തട്ടിയെടുത്തൂ

തൃശൂർ: ലോട്ടറിക്കച്ചവടം നടത്തുന്നവർക്ക് വ്യാജ ലോട്ടറി നൽകി പണം തട്ടുന്ന സംഘം വിലസുന്നു. പാവറട്ടിയിലെ വിൽപ്പനക്കാരനിൽ നിന്ന് അയ്യായിരം രൂപയാണ് തട്ടിയെടുത്തത്. വെൻമേനാട് സ്വദേശി വടുക്കൂട്ടയിൽ ശ്രീനിവാസനാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ ദിവസമാണ് സംഭവം.

ബൈക്കിൽ ഹെൽമെറ്റ് ധരിച്ച് മുഖം മറച്ചെത്തിയയാൾ 5,000 രൂ പയുടെ ടിക്കറ്റ് മാറാനുണ്ടോന്ന് ചോദിച്ച് ശ്രീനിവാസനെ സമീപിക്കുകയായിരുന്നു. സാധാരണ പണം നൽകാറുള്ളതുപോലെ ടിക്കറ്റിൻ്റെ നമ്പർ പരിശോധിച്ച് പണം നൽകി.

പിന്നീട് ഈ ടിക്കറ്റ് ലോട്ടറി ഏജൻസിയിലെത്തി പരിശോധിച്ചപ്പോഴാണ് വ്യാജ ടിക്കറ്റാണെന്ന് മനസ്സിലായത്. വർഷങ്ങളായി പാവറട്ടി മേഖലയിൽ ലോട്ടറി വിൽപ്പന നടത്തി ജീവിക്കുന്നയാളാണ് ശ്രീനിവാസൻ. സംഭവവുമായി ബന്ധപ്പെട്ട് പാവറട്ടി പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ഞായറാഴ്ച താമരപ്പിള്ളിയിലും വ്യാജ ലോട്ടറി നൽകി വിൽപ്പനക്കാരെ കബളിപ്പിച്ച് എണ്ണായിരം രൂപയാണ് ഇയാൾ തട്ടിയെടുത്തത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com