ഹൈദരാബാദ്: അന്തർസംസ്ഥാന പെൺവാണിഭ റാക്കറ്റ് പിടികൂടി രണ്ട് സ്ത്രീകളെ പൊലീസ് രക്ഷപ്പെടുത്തി. ഗച്ചിബൗളി കൊണ്ടാപൂർ പ്രദേശത്ത് ഹൈദരാബാദ് പൊലീസ് നടത്തിയ പരിശോധനയിലാണ് സെക്സ് റാക്കറ്റ് പിടിയിലായത്.
സ്‌പെഷ്യൽ ഓപറേഷൻസ് ടീം (എസ്.ഒ.ടി) പ്രാദേശിക പൊലീസുമായി സഹകരിച്ചാണ് റെയ്ഡ് നടത്തിയത്. റെസിഡൻഷ്യൽ അപ്പാർട്ട്മെന്റിൽ നടത്തിയ പെൺവാണിഭ സംഘത്തിൽ നാല് സംസ്ഥാനങ്ങളിലെ സ്ത്രീകളെയാണ് ചൂഷണം ചെയ്തതെന്ന് പൊലീസ് കണ്ടെത്തി.
ഇരകളെ ആസൂത്രിതമായി കടത്തിക്കൊണ്ടുപോകാൻ ശൃംഖല പ്രവർത്തിക്കുന്നതായും പൊലീസ് പറഞ്ഞു. ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാൾ, ഡൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകളെയാണ് സംഘം നിർബന്ധിത വേശ്യാവൃത്തിക്ക് ഉപയോഗിച്ചത്.
സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. സംഘത്തിന് പിന്നിലെ പ്രധാന പ്രതികളെ കണ്ടെത്താൻ ഗച്ചിബൗളി പൊലീസ് അന്വേഷണം ഊർജിതമാക്കി.