കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അന്വേഷണം സ്റ്റേ ചെയ്യണമെന്ന സിഎംആർഎല്ലിന്റെ ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.
ഹര്‍ജിയില്‍ മുഴുവന്‍ വാദം കേട്ട് തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. അന്വേഷണം സ്റ്റേ ചെയ്യണമെന്നായിരുന്നു സിഎംആര്‍എല്ലിന്റെ ആവശ്യം. ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റേതാണ് നടപടി.
എഫ്ഐആറോ കുറ്റകൃത്യമോ ഇല്ലാതെ ഇഡി അന്വേഷണം തുടങ്ങിയെന്നും അധികാരപരിധി മറികടന്നാണ് ഇഡിയുടെ അന്വേഷണമെന്നുമായിരുന്നു സിഎംആര്‍എല്‍ വാദങ്ങള്‍. ഇഡിയുടെ സമന്‍സിന് അന്വേഷണ സ്വഭാവമെന്നും സിഎംആര്‍എല്‍ കോടതിയില്‍ പറഞ്ഞു.



