തിരുവഞ്ചൂർ: തിരുവഞ്ചൂർ – അയർക്കുന്നം റോഡിലെ നിഷ്കളങ്ക ജംഗ്ഷനിൽ ഇന്നലെ രാത്രി ഉണ്ടായ ഇരുചക്ര വാഹന അപകടത്തിൽ യുവാവിന് ദാരുണന്ത്യം.
അമയന്നൂർ കൈലാറ്റിൽ വീട്ടിൽ വിജയകുമാറിന്റെ ( ലാൽ) മകൻ അതുൽ ലാൽ (28) ആണ് മരിച്ചത്.
അയർക്കുന്നം ഭാഗത്തേക്ക് ബൈക്കിൽ പോകുന്നതിനിടെ എതിരെ വന്ന അയർക്കുന്നം കരിങ്ങോട്ടിൽ റോഷൻ ഓടിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.



