Sunday, May 31, 2026
Homeഇന്ത്യഗുജറാത്തിൽ വീട്ടുജോലി ചെയ്യാതെ ഫോണില്‍ കളിച്ചുകൊണ്ടിരുന്ന 18കാരിയെ അച്ഛൻ പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്ക് അടിച്ചുകൊന്നു

ഗുജറാത്തിൽ വീട്ടുജോലി ചെയ്യാതെ ഫോണില്‍ കളിച്ചുകൊണ്ടിരുന്ന 18കാരിയെ അച്ഛൻ പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്ക് അടിച്ചുകൊന്നു

ഗുജറാത്ത്‌ :- ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. വീട്ടുജോലി ചെയ്യാന്‍ പറഞ്ഞത് അനുസരിക്കാതെ മകള്‍ ഫോണില്‍ മുഴുകിയിരിക്കുന്നത് കണ്ട പിതാവ് പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു.

സൂറത്തിലെ ഓട്ടോറിക്ഷ ഡ്രൈവറായ 40കാരനാണ് ഹെതാലി എന്ന 18കാരിയായ മകളെ പ്രഷര്‍ കുക്കറിന് അടിച്ച് കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ അമ്മ ഗീതാബെന്‍ ജോലിക്ക് പോകുന്ന സമയത്ത് മകളോട് ചില വീട്ടുജോലികള്‍ ചെയ്യാനായി പറഞ്ഞേല്‍പ്പിച്ചിരുന്നു.

എന്നാല്‍ പെണ്‍കുട്ടി ജോലികള്‍ ഒന്നും ചെയ്യാതെ ഫോണില്‍ മുഴുകിയിരിക്കുന്നത് കണ്ടതോടെയാണ് പിതാവ് പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. ജോലിക്ക് പോയിരുന്ന അമ്മ തിരിച്ചു വന്നപ്പോഴാണ് മകളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ പിതാവ് മുകേഷ് പാര്‍മര്‍ രോഗബാധിതനായിരുന്നതിനെ തുടര്‍ന്ന് ജോലിക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. ഇയാളുടെ ഭാര്യ ഗീത അടുത്തുള്ള ഒരു മാളില്‍ ജോലി ചെയ്തായിരുന്നു വീട്ടുകാര്യങ്ങള്‍ നോക്കിയിരുന്നത്.

പെണ്‍കുട്ടിയുടെ അമ്മ ഗീതാബെന്‍ പാര്‍മര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെതിരെ പൊലീസ് കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com