Sunday, May 31, 2026
Homeകേരളംസുഹൃത്തിന്റെ മകളുമായി അടുപ്പത്തിലാണോ എന്ന് സംശയം; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.

സുഹൃത്തിന്റെ മകളുമായി അടുപ്പത്തിലാണോ എന്ന് സംശയം; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.

സുഹൃത്തിന്റെ മകളുമായി അടുപ്പത്തിലാണോ എന്ന സംശയത്തെത്തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി.എറണാകുളം പള്ളുരുത്തിയിൽ ആയിരുന്നു സംഭവം.

അയ്യംവേലി പറമ്പിൽ കണ്ണൻ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പോലീസ് ഒരാളെ പിടികൂടി.ജെൻസൻ എന്നയാളാണ് അറസ്റ്റിലായത്.

തേവര പോലീസാണ് ഇയാളെ പിടികൂടിയത്. ഇന്നലെ രാത്രി 10 മണിക്കായിരുന്നു ദാരുണമായ സംഭവം നടന്നത്

ജെൻസന്റെ സുഹൃത്തിന്റെ മകളുമായി കണ്ണൻ അടുപ്പത്തിലായതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് വിവരം.

ജെൻസനും കണ്ണനും തമ്മിൽ നേരത്തെയും പ്രശ്നങ്ങൾ ഉണ്ടായിരുന്നു.സമാനമായി ഇന്നലെ രാത്രിയും ഇവർ തമ്മിൽ സംഘർഷമുണ്ടാകുകയും ഇത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.

ഇവർ തമ്മിലുണ്ടായ വാക്കുതർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയപ്പോൾ കയ്യിൽ കരുതിയിരുന്ന കത്തി എടുത്ത് ജെൻസൻ കണ്ണനെ കുത്തുകയായിരുന്നു. കണ്ണൻ സംഭവസ്ഥലത്ത് തന്നെ വെച്ച് മരണപ്പെട്ടു.

കൊലപാതക വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അടക്കം സ്ഥലത്തെത്തി.കണ്ണന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

രാവിലെ 10 മണിയോടെ പോസ്റ്റ് മോർട്ടം നടക്കും.കൊല നടക്കുന്ന സമയം കണ്ണന്റെ പെൺസുഹൃത്തിന്റെ അച്ഛനും മറ്റൊരാളും സ്ഥലത്തുണ്ടായിരുന്നു എന്നാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com