Sunday, May 31, 2026
Homeഅമേരിക്കനിർമിതബുദ്ധിയിൽ തിരയാന്‍ സെര്‍ച്ച്ജിപിടി.

നിർമിതബുദ്ധിയിൽ തിരയാന്‍ സെര്‍ച്ച്ജിപിടി.

വാഷിങ്‌ടൺ;  ലോകത്താദ്യമായി നിർമിതബുദ്ധിയിൽ അധിഷ്ഠിതമായ ആദ്യ സെര്‍ച്ച് എന്‍ജിന്‍ അവതരിപ്പിച്ച് ഓപ്പൺഎഐ. സെര്‍ച്ച്ജിപിടി എന്നാണ് പേര്. തുടക്കത്തില്‍ പരിമിതമായ തോതിലുള്ള സേവനമാണ് ലഭ്യമാകുക. ഓണ്‍ലൈന്‍ സെര്‍ച്ച് എന്‍ജിന്‍ ഭീമനായ ​ഗൂ​ഗിളിന് സെര്‍ച്ച്ജിപിടി വെല്ലുവിളിയാകുമെന്നാണ് റിപ്പോര്‍ട്ട്.

സെര്‍ച്ച് എഞ്ചിന്‍ തുറക്കുമ്പോള്‍ എന്താണ് തിരയുന്നതെന്ന ചോദ്യമുള്ള വലിയ ടെക്‌സ്റ്റ് ബോക്‌സ് കാണാം. സാധാരണ സെർച്ച്‌ എൻജിനുകളിൽനിന്ന്‌ വിഭിന്നമായി തിരയുന്ന വിവരത്തെക്കുറിച്ചുള്ള ലഘുവിവരണം സെർച്ച്‌ജിപിടി നൽകും.

തുടര്‍ചോദ്യങ്ങള്‍ ഉന്നയിക്കാനും അവസരമുണ്ടാകും. തിരയുന്ന ചോദ്യത്തിന്റെ ഉത്തരം ഇന്റർനെറ്റിൽനിന്ന്‌ മനസിലാക്കി ലഘുവിവരണമായി നല്‍കുന്ന രീതിയിലാണ് സെർച്ച്‌ജിപിടി സജ്ജീകരിച്ചത്‌. നിലവില്‍ പതിനായിരത്തോളം പേര്‍ക്ക് മാത്രമാണ് സെര്‍ച്ച്ജിപിടി സേവനം ലഭിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com