Monday, June 1, 2026
Homeഇന്ത്യവിവാഹദിനത്തിൽ പ്രവാസി മലയാളികളായ വധൂവരൻമാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണ് വരനും പൈലറ്റും മരിച്ചു.

വിവാഹദിനത്തിൽ പ്രവാസി മലയാളികളായ വധൂവരൻമാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണ് വരനും പൈലറ്റും മരിച്ചു.

വിവാഹദിനത്തിൽ പ്രവാസി മലയാളികളായ വധൂവരൻമാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണ് വരനും പൈലറ്റും മരിച്ചു. ഗുരുതരമായി പരുക്കേറ്റ വധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യുഎസിലെ ജോർജിയയിൽ ആണ് സംഭവം. മൂവാറ്റുപുഴയിൽനിന്നു വർഷങ്ങൾക്കു മുൻപേ യുഎസിലേക്കു കുടിയേറിയ കടുവാക്കുഴിയിൽ ഫിജി ജോർജ് ഫേബ ഫിജി ദമ്പതികളുടെ മകൻ ഡേവ് ഫിജിയാണ് മരിച്ചത്. തലവടി ചുടുക്കാട്ടിൽ ജെസ്‌വിൻ വില്ലയിൽ സാം ഉമ്മൻ – ഷീല സാം ദമ്പതികളുടെ മകളാണ് പരുക്കേറ്റ ജെസ്നി സാം .

അറ്റ്ലാൻ്റ് എയർലൈൻസിൽ പൈലറ്റായി ജോലി ചെയ്യുന്ന ഡേവ് ഫിജിയും ജെസിയും തമ്മിലുള്ള വിവാഹം 29ന് വൈകിട്ട് 4.30നാണു നടന്നത്. വിവാഹശേഷമുള്ള ഹെലികോപ്റ്റർ യാത്രയാണ് അപകടത്തിൽ കലാശിച്ചത്.

കാലാവസ്ഥ മോശമായതും മരച്ചില്ലയില്‍ തട്ടിയതുമാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് (എന്‍.ടി.എസ്.ബി.) അന്വേഷണം തുടങ്ങി. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തിങ്കളാഴ്ച വിട്ടുകിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷകളും വ്യാഴാഴ്ച അറ്റ്‌ലാന്റയില്‍ നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com