Sunday, May 31, 2026
Homeകേരളംകൊച്ചിയിൽ സ്വകാര്യ പണം ഇടപാട് സ്ഥാപനത്തിന്റെ ജീവനക്കാരൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റിൽ

കൊച്ചിയിൽ സ്വകാര്യ പണം ഇടപാട് സ്ഥാപനത്തിന്റെ ജീവനക്കാരൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റിൽ

കൊച്ചി: ഇടുക്കി സ്വദേശി സൗജി ജോണാണ് പിടിയിലായത്. ഒരു കോടി 78 ലക്ഷം രൂപയാണ് ഇയാൾ പലരിൽ നിന്നായി തട്ടിയെടുത്ത്.കൊടാക് മഹേന്ദ്രയിലെ ജീവനക്കാരെനെന്ന്  പരിചയപ്പെടുത്തിയാണ് സൗജി ജോണിന്റെ തട്ടിപ്പ്.

ആദ്യം വായ്പകൾ തിരിച്ചടക്കാത്തതിനെ ത്തുടർന്ന് ലേലത്തിന് വെക്കുന്ന വാഹനങ്ങളുടെ ഉടമകളെ കണ്ടെത്തും. പിന്നാലെ ബാധ്യതകൾ തീർത്ത് നൽകാമെന്ന് പറഞ്ഞ് ഒറ്റത്തവണ തീർപ്പാക്കലിന് ബാങ്കിൽ അടക്കാൻ തുകയും വാങ്ങും. എന്നാൽ ഈ തുക ബാങ്കിലേക്ക് എത്തില്ല. ഇത്തരത്തിൽ 56 അധികം വാഹന ഉടമകളെ പറ്റിച്ച് സൗജി ജോൺ അടിച്ചു മാറ്റിയത് ഒരു കോടി 78 ലക്ഷം രൂപയാണ്.

ബാങ്കിലെ ബാധ്യതകൾ തീർത്തതിന് വ്യാജ എന്‍ഒസി അടക്കം നൽകിയിരുന്നു തട്ടിപ്പ്. ഏറെനാളായി പൊലീസിന്റെ കണ്ണ് വെട്ടിച്ചു മുങ്ങി നടക്കുകയായിരുന്നു സൗജി ജോണിനെ വൈറ്റിലയിൽ വെച്ചാണ് പിടികൂടിയത്. ഇയാൾക്കൊപ്പം മറ്റ് നാലുപേരെ കൂടി കേസില്‍ പ്രതി ചേർത്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com