Saturday, May 30, 2026
Homeകേരളംആലുവ- അങ്കമാലി മെട്രോ ഡിപിആറിന് ടെൻഡർ ക്ഷണിച്ചു.

ആലുവ- അങ്കമാലി മെട്രോ ഡിപിആറിന് ടെൻഡർ ക്ഷണിച്ചു.

ആലുവയിൽനിന്ന് അങ്കമാലിയി ലേക്ക് മെട്രോ ട്രെയിൻ സർവീ സെന്ന സ്വ‌പ്നം സാക്ഷാൽക്കരി ക്കാനുള്ള പ്രാരംഭനടപടികൾക്ക് തുടക്കം. കൊച്ചി വിമാനത്താവള ത്തെ ബന്ധിപ്പിച്ച് ആലുവ-അങ്ക മാലി മെട്രോ മൂന്നാംഘട്ടത്തിന് ഡിപിആർ തയ്യാറാക്കാൻ കെഎം ആർഎൽ കൺസൾട്ടൻസികളി ൽനിന്ന് ടെണ്ടർ ക്ഷണിച്ചു.

ആറുമാസത്തിനുള്ളിൽ ഡിപി ആർ സമർപ്പിക്കണം. സാമ്പത്തിക മായി ഏറ്റവും അനുയോജ്യവും കാ ര്യക്ഷമവുമായ പദ്ധതി തയ്യാറാക്കു കയും നടപ്പാക്കുകയുമാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി എലിവേറ്റഡ്, ഭൂ ഗർഭ പാതകളാണോ രണ്ടുംചേർന്ന താണോ സാമ്പത്തികമായി കൂടു തൽ അഭികാമ്യമെന്ന് കണ്ടെത്താനും  ഡിപിആർ തയ്യാ റാക്കാനുമാണ് കെഎംആർ എൽ നിർദേ ശം. ഏറ്റെടു ക്കേണ്ട സ്ഥലവും മാറ്റിപ്പാർ പ്പിക്കേണ്ട വരുടെ എണ്ണവും പര മാവധി കുറയ് ക്കണം.

നിലവിലെ പാത യുമായി ബന്ധമില്ലാതെ, സ്വതന്ത്രപാതയായി പദ്ധതി നട പ്പാക്കാനുള്ള സാധ്യത പഠിച്ച് പ്രത്യേകം റിപ്പോർട്ട് നൽകണം. ആലുവ- അങ്കമാലി പാത ഭാവി യിൽ ഗിഫ്റ്റ് സിറ്റി പ്രദേശത്തേക്ക് നീട്ടുന്നതുസംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കാനും നിർദേശമുണ്ട്.

പാതയു ടെ ദൈർ ഘ്യം, സ്‌റ്റേ ഷനുകളുടെ യും യാത്ര ക്കാരുടെയും എണ്ണം, സ്ഥലം ഏറ്റെടുക്കാനുള്ള ചെലവ്, സമയം തുട ങ്ങിയ ഘടകങ്ങൾ പരിശോധിച്ചാ കും ഡിപിആർ. ഫെബ്രുവരി 10 മു തൽ 17 വരെ ടെൻഡർ സമർപ്പി ക്കാം. 19ന് ടെണ്ടർ തുറക്കും

ആലുവമുതൽ തൃപ്പൂണിത്തുറവ രെ ഒന്നാംഘട്ടം പൂർത്തിയാക്കിയ ശേഷം രണ്ടാംഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് കെഎംആർ എൽ. ജെഎൽഎൻ സ്റ്റേഡിയം മുതൽ ഇൻഫോ പാർക്ക്വരെ നി ർമാണം പുരോഗമിക്കുന്നു. ഇതി നുപിന്നാലെയാണ് മെട്രോ അങ്ക മാലിയിലേക്ക് നീട്ടാനുള്ള നടപടി ആരംഭിച്ചത്.

കൊച്ചിയിൽ മെട്രോ ആരംഭിച്ച പ്പോൾത്തന്നെ വിമാനത്താവളത്തി ലേക്ക് നീട്ടണമെന്ന ആവശ്യം ഉയ ർന്നിരുന്നു. വിമാനത്താവളത്തിലേ ക്കുള്ള യാത്രാസൗകര്യത്തിനുപുറ മേ നെടുമ്പാശേരി, അങ്കമാലി പ്രദേ ശങ്ങളിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും. പ്രാദേശിക വിക സനത്തിനും വഴിവയ്ക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com