Thursday, May 30, 2024
Homeഅമേരിക്ക🌺 ശുഭദിനം 🌺-- 2024 | മെയ് 15 | ബുധൻ

🌺 ശുഭദിനം 🌺– 2024 | മെയ് 15 | ബുധൻ

അർച്ചന കൃഷ്ണൻ

” നല്ല പെരുമാറ്റത്തിന് യാതൊരു ചിലവുമില്ല പക്ഷേ ദശലക്ഷക്കണക്കിന് ഹൃദയങ്ങൾ വാങ്ങാനുള്ള മൂല്യമതിനുണ്ട് “

ഡോ എ പി ജെ അബ്ദുൾകലാം

ജീവിതമെന്നത് ആലോചിച്ചാലൊരു അന്തവുമില്ല, ആലോചിച്ചില്ലെങ്കിലൊരു കുന്തവുമില്ലന്നല്ലേ പഴമൊഴി. നമ്മളൊക്കെ നിത്യ ജീവിതത്തിലെത്രയോ പേരോട് ഇടപെടുന്നു. ഓരോ വ്യക്തികളോടും ഇടപെടുമ്പോൾ വാക്കുകളും,പെരുമാറ്റവും സംസാര രീതിയും ശരീരഭാഷയ്ക്കുമൊക്കെ വളരെയധികം പ്രസക്തിയുണ്ട്. ഒരാളുടെയും മനസ്സ് വേദനിപ്പിക്കാതെ ലാളിത്യവും വിനയവും ബഹുമാനവുമൊക്കെ നിലനിർത്തിയാകണം നമ്മുടെ പെരുമാറ്റ ശൈലി. ഇതിലൊരു സാമ്പത്തിക നഷ്ടവുമില്ല പകരം മാനസിക സന്തോഷം ലഭിക്കുന്നുമുണ്ട്.

സഹജീവികളോട് ലാളിത്യപൂർണ്ണമായ പെരുമാറ്റ ശൈലികൊണ്ട് നിർമ്മലമായ കരുണയുള്ള സമീപനരീതിയുമായി നല്ലൊയൊരു ജീവിത സംസ്ക്കാരം വളർത്തിയെടുക്കാൻ നമുക്ക് പരിശ്രമിക്കാം. ക്ഷമിച്ചാൽ തിരുന്ന പ്രശ്നങ്ങളെ പൊലിപ്പിച്ചു കാണിക്കുന്നതിലല്ല മഹത്വം, പകരം സ്നേഹമുള്ള മനസ്സോടെ വിഷയങ്ങളെ അഭിമുഖികരിക്കാൻ ശ്രമിക്കാം. നല്ല സംസ്ക്കാരരീതികളും, ശൈലികളും വരും തലമുറകളിലേക്കു പകർന്നു കൊടുക്കുവാൻ സാധിക്കണം. നമ്മൾക്ക് രാഷ്ട്രീയപരമായും, ആശയപരമായും അഭിപ്രായ വ്യത്യാസങ്ങളിലും പരസ്പര ബഹുമാനവും ആദരവും നൽകുന്ന മനുഷ്യ സമൂഹനന്മയ്ക്കായി ഒരു മനസ്സോടെ പ്രവർത്തിക്കാം.

സ്നേഹത്തോടെ.. സന്തോഷത്തോടെ.. എല്ലാവർക്കും ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ നേരുന്നു

അർച്ചന കൃഷ്ണൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments