Sunday, May 31, 2026
Homeഅമേരിക്ക'കൗതുക വാർത്തകൾ' (32) ✍തയ്യാറാക്കിയത്: കാർത്തിക് ശങ്കർ

‘കൗതുക വാർത്തകൾ’ (32) ✍തയ്യാറാക്കിയത്: കാർത്തിക് ശങ്കർ

A )സ്വർണ്ണ ഷർട്ട്

ഇന്ത്യൻ ടെക്സ്റ്റൈൽ വിപണിയെ കൊടുങ്കാറ്റ് പോലെയാണ് സ്വർണ്ണം കൊണ്ട് നിർമ്മിച്ച ഷർട്ടുകൾ പിടിച്ച് കുലുക്കിയത്. വലിയ വിലയിലും ആജീവനാന്ത വാറന്റിയോടും കൂടിയാണ് ഈ ഷർട്ടുകൾ നിർമ്മിക്കപ്പെട്ടത്.
സ്വർണ്ണം കൊണ്ടുള്ള ബ്രോക്കേഡോ സർദോസിയോ സ്വർണ്ണ ഫാബ്രിക്കോ കൊണ്ടുള്ള വസ്ത്രങ്ങളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകാം. എന്നാൽ മുഴുവൻ സ്വർണ്ണം കൊണ്ടുള്ള ഷർട്ടുകളെ കുറിച്ച് കേട്ടിട്ടുണ്ടോ?
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പൂർണ്ണമായി സ്വർണ്ണം കൊണ്ടുള്ള വസ്ത്രം ധരിച്ചിരുന്നത് രണ്ട് പേരാണ്. രണ്ടുപേരും മഹാരാഷ്ട്രയിൽ നിന്നുള്ളവർ.
ഇന്ത്യൻ ബിസിനസ്സുകാരനായ ദത്താത്രേയ് ഫൂഗെയാണ് ഒരാൾ. പതിനഞ്ച് സ്വർണ്ണപ്പണിക്കാരാണ് ഫൂഗെയ്ക്ക് വേണ്ടി സ്വർണ്ണം കൊണ്ടുള്ള ഷർട്ട് നിർമ്മിച്ചത്. 2016-ൽ ഇദ്ദേഹം കൊല്ലപ്പെട്ടു. എന്നാൽ സ്വർണ്ണം കൊണ്ടുള്ള ഷർട്ട് നഷ്ടപ്പെട്ടില്ല. കാരണം ഒരു ജ്വല്ലറി സ്ഥാപനത്തിന്റെ സുരക്ഷയിലായിരുന്നു ഈ ഷർട്ട്.മുമ്പ് ബിസിനസ്സുകാരനായിരുന്ന, പിന്നീട് രാഷ്ട്രീയക്കാരനായി മാറിയ പങ്കജ് പരാഖാണ് അടുത്തയാൾ. ഗിന്നസ് ബുക്കിലും (2014-ലെ റെക്കോർഡ്) ഇദ്ദേഹത്തിന്റെ പേര് വന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വസ്ത്രത്തിന്റെ ഉടമയെന്ന റെക്കോർഡാണ് പരാഖ് സ്വന്തമാക്കിയത്. പൂർണ്ണമായി സ്വർണ്ണം കൊണ്ട് 2014-ൽ നിർമ്മിച്ച ആ ഷർട്ടിന് 98, 35,099 രൂപ വിലയുണ്ടായിരുന്നു. ഇന്നതിന് ഒരുകോടിയിലധികം വിലയുണ്ടാകും.
14,000 സ്വർണ്ണപൂക്കളും 100,000 സ്വർണ്ണ തകിടുകളും ഉപയോഗിച്ചാണ് ഫൂഗെയുടെ ഷർട്ട് നിർമ്മിച്ചിരുന്നത്. സ്വർവോസ്കി ബട്ടണുകളാണ് ഷർട്ടിൽ ഉണ്ടായിരുന്നത്. സ്വർണ്ണ ഷർട്ടിട്ടും ചുരുങ്ങിയത് 10 കനത്ത മാലകളിട്ടും അര ഡസനോളം ബ്രേസ്ലെറ്റുകൾ അണിഞ്ഞും, ഓരോ വിരലിലും ചുരുങ്ങിയത് രണ്ട് മോതിരങ്ങൾ അണിഞ്ഞുമാണ് കക്ഷി ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നത്.
പരാഖിന്റെ ഷർട്ടിന് നാല് കിലോയ്ക്ക് മുകളിൽ ഭാരമുണ്ടായിരുന്നു. ഇന്നതിന് 1 കോടി 30 ലക്ഷം രൂപ വിലമതിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഫൂഗെയെ പോലെ തന്നെയായിരുന്നു പരാഖിന്റെയും പ്രകൃതം. നിരവധി സ്വർണ്ണ മാലകളണിഞ്ഞും വലിയ മോതിരങ്ങൾ അണിഞ്ഞും അദ്ദേഹം കാണപ്പെട്ടു. കൂടാതെ സ്വർണ്ണം കൊണ്ടുള്ള മൊബൈൽ കവറും സ്വർണ്ണ ഫ്രെയിം ഉള്ള കണ്ണടകളും അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു.
ഇരുപത് പേരടങ്ങുന്ന സ്വർണ്ണപ്പണിക്കാരാണ് പാരാഖിന് വേണ്ടി ഷർട്ട് നിർമ്മിച്ചത്. 3200 മണിക്കൂറുകൾ അതിനെടുത്തു. പാരാഖിന്റെ ഷർട്ട് കഴുകാനാകും (കൈകൾ കൊണ്ട് കഴുകണം). അഴയിൽ ഇട്ട് ഉണക്കുകയും ചെയ്യാം. ഷർട്ട് കീറുകയ്യോ നാശാവുകയോ ചെയ്താൽ നന്നാക്കിയെടുക്കാനും കഴിയും.
പാരാഖിന്റെ കുടുംബാംഗങ്ങൾക്ക് സ്വർണ്ണത്തിനോട് ഭ്രമമൊന്നുമില്ല. എന്നാൽ പരാഖിന്റെ ശീലങ്ങൾ അവർ അംഗീകരിച്ചിരിക്കുന്നു. ഫൂഗെ ആയാലും പാരാഖ് ആയാലും പൊതുജനമധ്യത്തിലേക്ക് ഇറങ്ങണമെങ്കിൽ സായുധരായ അംഗരക്ഷകർ വേണമായിരുന്നു.

B) സമുദ്രത്തിലെ സ്വർണ്ണം

നൂറ്റാണ്ടുകളോളം മനുഷ്യൻ സ്വർണ്ണമന്വേഷിച്ചു ഭൂമിയുടെ ഉപരിതലം ഖനനം ചെയ്തിട്ടുണ്ട്. ആ യത്നം ഇന്നേവരെ 173,000 മെട്രിക് ടൺ സ്വർണ്ണം മനുഷ്യന് സമ്പാദിച്ചു നൽകി. ലോകമെമ്പാടും ഈ അമൂല്യ ലോഹത്തിന് ആവശ്യക്കാർ ഏറിവരുമ്പോൾ കൂടുതൽ സ്വർണ്ണമന്വേഷിച്ചുള്ള നമ്മുടെ ഉദ്യമങ്ങൾ അക്ഷരാർത്ഥത്തിൽ നമ്മെ ആഴക്കടലുകളിൽ എത്തിച്ചേക്കാം.
നമ്മുടെ സമുദ്രങ്ങളിൽ 150 ട്രില്ല്യൻ ഡോളറിനടുത്ത് വിലവരുന്ന സ്വർണ്ണനിക്ഷേപം ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അതിനർത്ഥം, ആ സമ്പത്ത് സമമായി ഭാഗിച്ചാൽ ഭൂമിയിലുള്ള ഓരോ മനുഷ്യനും 4.5 കിലോഗ്രാം സ്വർണ്ണത്തിന്റെ ഉടമയാകാം എന്നാണ് നാഷണൽ ജിയോഗ്രാഫി പറയുന്നത്. ഇതു നമ്മെ ആവേശം കൊള്ളിക്കുന്നില്ലേ?
സമുദ്രാടിത്തട്ടിലുള്ള പാറകളിൽ അടിഞ്ഞുകൂടിയും വെള്ളത്തിൽ അലിഞ്ഞുചേർന്ന ചെറുതരികളായുമാണ് സ്വർണ്ണമിരിക്കുന്നത്. സമുദ്രജലത്തിലെ സ്വർണ്ണം വളരെയധികം സാന്ദ്രതകുറഞ്ഞ നിലയിലാണുള്ളത്. അതായത്, ഒരു ലിറ്റർ ജലത്തിൽ ഒരു ഗ്രാം സ്വർണ്ണത്തിന്റെ പതിമൂന്നു ബില്ല്യണിൽ ഒരുഭാഗം മാത്രമേയുള്ളൂ. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, 13 ബില്ല്യൺ ലിറ്റർ സമുദ്രജലം വേണ്ടിവരും ഒരു ഗ്രാം സ്വർണ്ണം ലഭിക്കാൻ. അതൊരു കടന്നകൈയ്യായിപ്പോയി എന്നു തോന്നുന്നെങ്കിൽ, ശരിയാണ്. വാസ്തവത്തിൽ, ഇത്രയേറെ ജലത്തിൽനിന്ന് ഇത്രകുറച്ചു സ്വർണ്ണം ലഭിക്കാൻ വേണ്ടിവരുന്ന ഭാരിച്ച ചിലവു തന്നെയാണ് സമുദ്രത്തിലെ സ്വർണ്ണത്തിനായുള്ള പരക്കംപാച്ചിൽ ഇല്ലാതിരിക്കാനുളള പ്രഥമകാരണങ്ങളിലൊന്ന്. അതിനർത്ഥം നാം അതിന് ശ്രമിച്ചിട്ടില്ല എന്നല്ല.ജർമ്മൻ ശാസ്ത്രജ്ഞനായ ഫ്രിറ്റ്സ് ഹാബർ ഒന്നാം ലോകമഹായുദ്ധം കടക്കെണിയിലാഴ്ത്തിയ തന്റെ രാജ്യത്തിനോട് പറഞ്ഞത് ഒരു കൂറ്റൻ വേർതിരിക്കൽ യന്ത്രം ഉപയോഗിച്ച് ജലത്തിലെ സ്വർണ്ണമെടുക്കാനായിരുന്നു. എന്നാൽ, അങ്ങനെയൊരു യന്ത്രം ചലിപ്പിക്കാൻ ആവശ്യമായ വലിയ ഊർജ്ജവും ആ യന്ത്രത്തിലൂടെ കടത്തിവിടേണ്ട സമുദ്രജലത്തിന്റെ അളവും ഈ പ്രക്രിയയെ അങ്ങേയറ്റം അപ്രായോഗികവും സാമ്പത്തികമായി അസാധ്യവുമാക്കുന്നു.
മറ്റൊരു ശാസ്ത്രജ്ഞൻ, ഇന്ത്യാക്കാരനും ചെന്നൈ നിവാസിയുമായ ജോയ് പ്രകാശ് അഗർവാൾ കണ്ടുപിടിച്ചത് ഇളകാനാവാത്തവിധം ഉറപ്പിച്ച ഒരുതരം അരിപ്പകൊണ്ട് (ഇമോബിലൈസ്ഡ് ലിക്വിഡ് മെമ്പ്രെയിൻ) സ്വർണ്ണം അരിച്ചെടുക്കാമെന്നായിരുന്നു. നിലവിൽ മുന്നോട്ടുവെയ്ക്കപ്പെട്ടിട്ടുള്ള എല്ലാ മാർഗ്ഗങ്ങളേക്കാളും പകുതി ചിലവിൽ ഇതു സാധ്യമാകുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇത് ഇന്ത്യാ ഗവൺമെന്റിന്റെ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഒരുപക്ഷേ, സമുദ്രത്തിൽ നിന്ന് സ്വർണ്ണം ലഭിക്കുമെന്ന ഈയടുത്തകാലത്തെ ഏറ്റവും പ്രസിദ്ധമായ അവകാശവാദം നടത്തിയത് ബയോമെടിക്കൽ എൻജിനീയറും ഇൻവെന്ററുമായ മാർക്ക് സുള്ളിവൻ ആണ്. വിഖ്യാതമായ അമേരിക്കൻ ടെലിവിഷൻ പരിപാടിയായ ഷാർക്ക് ടാങ്കിൽ താൻ രൂപകൽപ്പചെയ്ത, ഭൂമിയുടെ കറക്കവുമായി ബന്ധപ്പെട്ട കൊറിയോളിസ് ഇഫക്ട് ഉപയോഗിച്ച് ഊർജ്ജമുത്പാദിക്കാൻ കഴിയുമെന്ന് അവകാശപ്പെടുന്ന ഒരു എൻജിൻ അവതരിപ്പിച്ചുകൊണ്ടായിരുന്നു അത്. സമുദ്രത്തിൽ ആ വിദ്യുത്പാദകയന്ത്രം കറങ്ങുന്നതിന്റെ ഉപോൽപ്പന്നമായി ജലത്തിലെ സ്വർണ്ണത്തരികൾ അരിച്ചെടുക്കപ്പെടുമെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം.
കൂടുതൽ കൂടുതൽ ഗവേഷകരും ശാസ്ത്രജ്ഞരും സർക്കാരുകളും ആഴക്കടലിൽ ഒളിഞ്ഞിരിക്കുന്ന മുല്യത്തെക്കുറിച്ച് മനസ്സിലാക്കിക്കൊണ്ടിരിക്കുമ്പോൾ, മഹാസമുദ്രങ്ങളിൽ നിന്ന് സ്വർണ്ണം അരിച്ചെടുക്കാനുള്ള ശ്രമങ്ങൾ വർദ്ധിക്കാനെ സാധ്യതയുള്ളു.

C) സ്വർണ്ണ ചികിത്സ

പഴയകാലത്തെ സ്വർണ്ണം കൊണ്ടുള്ള ചികിത്സാരീതികൾ അന്വേഷിച്ചു പോയാൽ എത്തുന്നത് ബി സി 2500-ലെ ചൈനയിലാണ്. നാലായിരം വർഷങ്ങൾ പിന്നിടുമ്പോൾ പുതിയകാല ഡോക്ടർമാരും വേദനയകറ്റാനും സന്ധിവാതമുള്ളവരുടെ നീരു കുറക്കാനും ഇപ്പോഴും സ്വർണ്ണം ഉപയോഗിക്കുന്നുണ്ട്.
സ്വർണ്ണ ഉപ്പുകൾ, ഡിസീസ്-മോഡിഫയിംഗ് ആന്റി-റൂമാറ്റിക് ഡ്രഗ്സ് (DMARD-കൾ) എന്നീ മയക്കുമരുന്ന് വിഭാഗത്തിൽ പെട്ടതാണ്. സ്വർണ്ണ ചികിത്സ, സന്ധിവാതത്തെ മാത്രമല്ല സന്ധി വേതനകൾ, തിരിച്ചറിയാനാവാത്ത രോഗ ചികിത്സയിൽ നീരു മങ്ങുന്നതിനും, ഭാവിയിൽ വന്നേക്കാവുന്ന സന്ധി വേദനകൾ എന്നിവ തടയുന്നതിനും ഉപയോഗിക്കുന്നു.
സ്വർണ്ണ ചികിത്സ സാധാരണയായി ഓരോ ആഴ്ച്ചകളിലോ രോഗ ലക്ഷണങ്ങൾ കുറയുകയാണെങ്കിൽ മാസത്തിലൊരിക്കലോ കൊടുക്കുന്ന കുത്തിവെയ്പ്പാണ്. ഇത് ഒരു ദീർഘ കാലാടിസ്ഥാനത്തിലുള്ള ചികിത്സയാണ്; ചികിത്സയോട് പ്രതികരണം കാണിക്കുന്ന മിക്ക വ്യക്തികളും മൂന്നോ ആറോ മാസങ്ങൾക്കുള്ളിൽ പുരോഗതി കൈവരിക്കാറുണ്ട്.
അതെന്തുതന്നെയായാലും സന്ധിവാതത്തെ സ്വർണ്ണം എങ്ങനെ ഭേദമാക്കുന്നു എന്നത് ഇപ്പോഴും വ്യക്തമല്ല, വിട്ടുമാറാത്ത അസുഖങ്ങളിൽ അസാധാരണമായി രൂപപ്പെടുന്ന ഒരു പ്രതിരോധ ശക്തിയാണ് ഇതിനു കാരണമെന്ന് വിശ്വസിക്കുന്നു. സന്ധിവാതത്തിന്റെ അടിവേരു കണ്ടെത്തുന്നതു വരെയും, സ്വർണ്ണം ഈ അസുഖത്തെ ലഘൂകരിക്കുന്നത് ഒരു രഹസ്യമായിതന്നെ തുടരും.എല്ലാ ചികിത്സയിലും, അപകട സാധ്യതക്കുള്ള ഒരു മുന്നറിയിപ്പുണ്ട്. സ്വർണ്ണം നിങ്ങളുടെ പ്രതിരോധ ശക്തി കുറക്കുന്നു, അതുകാരണം തന്നെ ഇത് കരുതലോടെ വേണം ഉപയോഗിക്കാൻ.

D) സ്വർണ്ണമെഡൽ

എന്തുകൊണ്ടാണ് ഒന്നാം സ്ഥാനത്തെത്തുന്നവർക്ക് സ്വർണ്ണമെഡൽ നൽകുന്നതെന്ന് നിങ്ങൾ അത്ഭുതപ്പെട്ടിട്ടുണ്ടോ? ഇതിന് കാരണം, മഹാമനസ്കതയെയും വിവേകത്തെയും സ്വർണ്ണം ദ്യോതിപ്പിക്കുന്നു എന്നതും നേട്ടത്തിന്റെയും വിജയത്തിന്റെയും നിറമായി സ്വർണ്ണനിറത്തെ കണക്കാക്കുന്നു എന്നതുമാണ്.
സൗന്ദര്യശാസ്ത്രപരമായി മഞ്ഞ, ബ്രൗൺ എന്നീ നിറങ്ങൾക്ക് അടുത്താണ് സ്വർണ്ണനിറത്തിന്റെ സ്ഥാനം; ദീപ്തി, ആർദ്രത, ധൈര്യം, ആവേശം, അത്ഭുതം എന്നിവയൊക്കെ സ്വർണ്ണം ദ്യോതിപ്പിക്കുന്നു.
സ്വർണ്ണവർണ്ണമാണ് സൂര്യനും എന്നതിനാൽ, സ്വർണ്ണനിറം പൗരുഷത്തെയും ശക്തിയെയും പ്രതിനിധീകരിക്കുന്നു. അങ്ങനെ, മറ്റ് നിറങ്ങൾക്ക് മുകളിൽ സ്വർണ്ണനിറത്തിന് മേൽക്കോയ്മ ലഭിക്കുന്നു.
സ്വർണ്ണനിറം നിങ്ങളുടെ ആത്മവിശ്വാസവും ആത്മാഭിമാനവും വർദ്ധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.സ്വർണ്ണം ധരിക്കുമ്പോൾ നിങ്ങൾക്ക് പോസിറ്റീവ് ഊർജ്ജം ലഭിക്കുന്നു. സ്വർണ്ണനിറം നിങ്ങൾക്ക് ശക്തി പകരുന്നു, ശുഭാപ്തി വിശ്വാസം നൽകുന്നു, നെഗറ്റീവ് ഊർജ്ജത്തെ അകറ്റി നിർത്തുന്നു.
സ്വർണ്ണത്തിന് രോഗം ഭേദമാക്കുന്നതിനുള്ള കഴിവുമുണ്ട്. ആസക്തികളെയും വിഷാദത്തെയും അകറ്റുന്നതിന് സ്വർണ്ണം സഹായിക്കുന്നു.
നിറങ്ങളിൽ ഏറ്റവും ആകർഷകമാണ് സ്വർണ്ണനിറം. കണ്ണുടക്കിപ്പോവുന്നതും ഊഷ്മളവുമാണ് സ്വർണ്ണനിറം, അതിനാൽ സ്വർണ്ണം ഉള്ള എന്തിനും തനതായൊരു ആകർഷകത്വം കൈവരുന്നു. അതുകൊണ്ടാണ്, വിവാഹം പോലുള്ള സവിശേഷാവസരങ്ങൾക്ക് സ്വർണ്ണം ഒഴിച്ചുകൂടാൻ പറ്റാത്തതാകുന്നത്.
മതങ്ങളുമായി ബന്ധപ്പെട്ടും സ്വർണ്ണത്തിന് ആഴത്തിലുള്ള ആന്തരാർത്ഥങ്ങളുണ്ട്:
ക്രിസ്തുമത വിശ്വാസമനുസരിച്ച്, ദൈവത്തിന്റെ ദൈവികതയുടെ പ്രതിനിധീകരണമാണ് സ്വർണ്ണം. മഹത്വത്തിന്റെയും പവിത്രതയുടെയും ധാർമ്മികതയുടെയും മകുടോദാഹരണമാണ് സ്വർണ്ണം.
ഹിന്ദുമതം അനുസരിച്ച്, സ്വർണ്ണം എന്ന ലോഹം അറിവിന്റെയും പഠനത്തിന്റെയും ധ്യാനത്തിന്റെയും ദൃഷ്ടാന്തമാണ്. അതുകൊണ്ടാണ്, ഹിന്ദു ദേവിദേവന്മാരെ സ്വർണ്ണ വലയത്തോടെ ചിത്രീകരിക്കുന്നത്.
ഇസ്ലാം മത വിശ്വാസമനുസരിച്ച്, സ്വർണ്ണ നിറത്തിനോടൊപ്പം പച്ച ചേരുന്നത് പറുദീസയെ സൂചിപ്പിക്കുന്നു.

 

തയ്യാറാക്കിയത്: കാർത്തിക് ശങ്കർ

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com