കോഴിക്കോട്:-കോഴിക്കോടു ഇന്നലെ സംഘടിപ്പിച്ച ആദായ നികുതി ഓഫീസ് ഉപരോധത്തിനിടെ ഗതാഗതം തടസപ്പെടുത്തിയതിനാണ് കേസ്. സിപിഎം നേതാക്കളായ പി. നിഖിൽ, കെ കെ ദിനേശൻ, കെ ടി കുഞ്ഞിക്കണ്ണൻ, തുടങ്ങിയവർക്കെതിരെയാണ് കേസ്.
സമരത്തിന് നേതൃത്വം കൊടുത്ത എ വിജയരാഘവൻ, ജില്ലാ സെക്രട്ടറി എം മെഹബൂബ് തുടങ്ങിയവരെ പ്രതി ചേർത്തിട്ടില്ല. അന്യായമായി സംഘം ചേർന്നതിനും ഗതാഗത തടസ്സം ഉണ്ടാക്കിയതിനുമാണ് കേസെടുത്തത്. ഗതാഗതം തടസപ്പെടുത്തി സിപിഎം പ്രവർത്തകർ പ്രകടനം നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നത്.



