ലോകകപ്പ് കിരീടം നിലനിർത്താനായി പരിശീലകൻ ലയണൽ സ്കലോണി അർജന്റീനയുടെ 26 അംഗ ടീമിനെ പ്രഖ്യാപിച്ചു. നായകൻ ലയണൽ മെസി ടീമിനെ നയിക്കുമ്പോൾ, 2022-ലെ ടീമിലെ 17 പേർ സ്ഥാനം നിലനിർത്തി.
എന്നാൽ, എമിലിയാനോ ബ്യുവേണ്ടിയ, മാർക്കോസ് സെനെസി തുടങ്ങിയ പ്രമുഖ താരങ്ങളെ ഒഴിവാക്കി. അത്ലറ്റിക്കോ മാഡ്രിഡിനായി തിളങ്ങുന്നില്ലെങ്കിലും തിയാഗോ അല്‍മാഡയും ടീമില്‍ എത്തി. ഫിറ്റ്നസ് പ്രശ്നങ്ങള്‍ കാരണം മാര്‍ക്കോസ് അക്യൂനയെയും ഉള്‍പ്പെടുത്തിയില്ല.
ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ അള്‍ജീരിയ, ഓസ്ട്രീയ, ജോര്‍ദാന്‍ ടീമുകളെ ആണ് അര്‍ജന്റീന നേരിടുന്നത്. ലോകകപ്പിനുള്ള 26 അംഗ സംഘത്തെ പ്രഖ്യാപിക്കാന്‍ അവസാന നിമിഷം വരെ കാത്തിരിക്കുമെന്ന് പരിശീലകന് ലയണല്‍ സ്കലോണി അറിയിച്ചു. അന്തിമ ടീം പട്ടികകള്‍ ജൂണ്‍ ഒന്നിന് ഫിഫയ്ക്ക് സമര്‍പ്പിക്കണം, ഔദ്യോഗിക പ്രഖ്യാപനം ജൂണ്‍ 2നാണ് നടക്കുക.



