കണ്ണൂർ | മയ്യിൽ കുറ്റിയാട്ടൂർ പാവന്നൂർ കടവ് പള്ളിക്ക് സമീപം റോഡരികിൽ നിന്ന കുടുംബത്തിന്റെ ഇടയിലേയ്ക്ക് മിനി ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ നാലുവയസുകാരി മരിച്ചു. പാവന്നൂർ കടവ് എടത്തിലേക്കണ്ടി പി കെ സാജിദിന്റെയും എ കെ മൈമൂനത്തിൻ്റെയും മകൾ തഷ്രീഫ ആണ് മരിച്ചത്. വ്യാഴാഴ്‌ച രാത്രി 8.20 ഓടെയാണ് അപകടം.
ചൂളിയാടിൽ നിന്നും സ്‌കൂട്ടറിൽ വന്ന സാജിദും കുടുംബവും റോഡരിൽ വാഹനം നിർത്തി ബന്ധുവിനെ കാത്തുനിൽക്കുകയായിരുന്നു. ഇതിനിടെ മയ്യിൽ ഭാഗത്ത് നിന്നും വന്ന മിനിലോറി സ്കൂട്ടറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ തഷ്രീഫ, സാജിദ്, മൈമൂനത്ത് എന്നിവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു.സാജിദും ഭാര്യ മൈമൂനത്തും ഗുരുതര പരുക്കോടെ ചികിത്സയിലാണ്.



