Sunday, July 12, 2026
Homeകേരളംഎം.ജി സർവകലാശാല യു.ജി പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

എം.ജി സർവകലാശാല യു.ജി പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

എം ജി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ വിവിധ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.

കേരള സംസ്ഥാന ഹയർ സെക്കണ്ടറി ബോർഡിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ, കേരള സംസ്ഥാന ഹയർ സെക്കണ്ടറി ബോർഡിൽ നിന്നും പ്ലസ് ടു പാസായ വിദ്യാർത്ഥികൾക്കും നിലവിൽ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കാവുന്നതാണ്

അപേക്ഷ സമർപ്പിക്കുമ്പോൾ പ്ലസ്ടു രജിസ്റ്റർ നമ്പറും പരീക്ഷാ വർഷവും കൃത്യമായി തിരഞ്ഞെടുക്കുന്നതിന് അപേക്ഷകർ പ്രത്യേകം ശ്രദ്ധിക്കണം.

എൻ.സി.സി / എൻ.എസ്.എസ് / സ്കൗട്സ് ആൻഡ് ഗൈഡ്‌സ് / സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗങ്ങൾക്ക് അർഹമായ ബോണസ് മാർക്കിനായി അപേക്ഷയിൽ വിവരങ്ങൾ നൽകുമ്പോൾ, പ്രസ്തുത പ്രാതിനിധ്യങ്ങളും നേട്ടങ്ങളും പ്ലസ് വൺ/പ്ലസ് ടു തലത്തിലുള്ളതാണെന്ന് ഉറപ്പാക്കണം.

പ്ലസ് വൺ/പ്ലസ് ടു തലങ്ങൾക്ക് മുൻപുള്ള പ്രാതിനിധ്യങ്ങൾ പരിഗണിക്കുന്നതല്ല.

സ്കൗട്സ് ആൻഡ് ഗൈഡ്‌സ് വിഭാഗത്തിൽ രാജ്യപുരസ്കാർ / നന്മമുദ്ര സർട്ടിഫിക്കറ്റ് നേടിയവർക്കു മാത്രമേ ബോണസ് മാർക്കിന് അർഹതയുണ്ടാകൂ.

സർവ്വകലാശാല നിർദ്ദേശങ്ങൾ പാലിക്കാതെ ബോണസ് മാർക്കിന് ക്ലെയിം ചെയ്യുന്നവരുടെ അലോട്ട്മെന്റ് റദ്ദാക്കുന്നതാണ്. വിമുക്തഭടൻ / ജവാൻ വിഭാഗങ്ങളിലെ ബോണസ് മാർക്ക് ആർമി / നേവി / എയർഫോഴ്സ് വിഭാഗങ്ങൾക്കു മാത്രമാണ് അനുവദിക്കുക.

ഇതിനായി വിമുക്തഭടൻ വിഭാഗക്കാർ ജില്ലാ സൈനിക ക്ഷേമ ഓഫീസറുടെയും ജവാൻ വിഭാഗക്കാർ കമാൻഡിംഗ് ഓഫീസറുടെയും സാക്ഷ്യപത്രം ഹാജരാക്കണം.

സ്പോർട്സ് / കൾച്ചറൽ വിഭാഗങ്ങളിൽ അപേക്ഷിക്കുന്നവരും അവരുടെ പ്രാതിനിധ്യങ്ങളും നേട്ടങ്ങളും പ്ലസ് വൺ/പ്ലസ് ടു തലത്തിലുള്ളതാണെന്ന് ഉറപ്പാക്കണം. അതിനു മുൻപുള്ള നേട്ടങ്ങൾ പരിഗണിക്കുന്നതല്ല.

ഭിന്നശേഷിക്കാർ / ദിവ്യാംഗൻ വിഭാഗ സംവരണത്തിന് അപേക്ഷിക്കുന്നവർ 40 ശതമാനത്തിൽ കുറയാത്ത അംഗപരിമിതി ഉണ്ടെന്നു തെളിയിക്കുന്ന ജില്ലാ മെഡിക്കൽ ബോർഡിന്റെ സാക്ഷ്യപത്രമോ സാമൂഹ്യനീതി വകുപ്പിന്റെ തിരിച്ചറിയൽ കാർഡോ ഹാജരാക്കണം.
താത്കാലിക ഡിസെബിലിറ്റി (Temporary Disability) ഉള്ളവരുടെ സർട്ടിഫിക്കറ്റ് കാലാവധിക്കുള്ളിലുള്ളതാണെന്നും ഉറപ്പാക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com