Tuesday, June 17, 2025
Homeഇന്ത്യ57സീറ്റുകളിലേക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് ഇന്ന്

57സീറ്റുകളിലേക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് ഇന്ന്

പ്രധാനമന്ത്രി നരേന്ദ്രമോദി തുടർച്ചയായി മൂന്നാം തവണയും ജനവിധി തേടുന്ന വാരാണസി ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡിലുമുള്ള 57 സീറ്റുകളിലേക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് നടക്കും. പഞ്ചാബിലെ 13 സീറ്റുകളിലും ഹിമാചൽ പ്രദേശിലെ നാല് സീറ്റുകളിലും യുപിയിലെ 13 മണ്ഡലങ്ങളിലും പശ്ചിമ ബംഗാളിലെ ഒമ്പത് മണ്ഡലങ്ങളിലും ബീഹാറിലെ എട്ട് മണ്ഡലങ്ങളിലും ഒഡീഷയിലെ ആറ് സീറ്റുകളിലും ഛണ്ഡീഗഡിന് പുറമെ ജാർഖണ്ഡിലെ മൂന്ന് സീറ്റുകളിലുമാണ് വോട്ടെടുപ്പ്

ഒഡീഷയിലെ ശേഷിക്കുന്ന 42 നിയമസഭാ മണ്ഡലങ്ങളിലേക്കും ഹിമാചൽ പ്രദേശിലെ ആറ് നിയമസഭാ സീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പും ഒരേസമയം നടക്കും. കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ, മമതാ ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജി, ലാലു പ്രസാദിൻ്റെ മകൾ മിസാ ഭാരതി, നടി കങ്കണ റണൗത്ത് എന്നിവരാണ് മത്സരരംഗത്തുള്ള 904 മത്സരാർത്ഥികളിൽ മറ്റ് പ്രമുഖ സ്ഥാനാർത്ഥികൾ. ഈ ഘട്ടത്തിൽ 10.06 കോടി പൗരന്മാർക്ക് വോട്ട് ചെയ്യാൻ അർഹതയുണ്ട്.

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർമാരോട് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാനും ഉത്തരവാദിത്തത്തോടും അഭിമാനത്തോടും കൂടി വോട്ട് ചെയ്യാനും ആഹ്വാനം ചെയ്തു. ആദ്യ ആറ് ഘട്ടങ്ങളിൽ യഥാക്രമം 66.14 ശതമാനം, 66.71, 65.68, 69.16, 62.2, 63.36 ശതമാനം എന്നിങ്ങനെയാണ് പോളിങ്.

ഏപ്രിൽ 19 ന് ആരംഭിച്ച പോളിംഗ് പ്രക്രിയയ്ക്ക് ശനിയാഴ്ചയോടെ അവസാനമാകും. ഇതിനകം 28 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 486 ലോക്‌സഭാ സീറ്റുകൾ പൂർത്തിയാക്കി. തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗ്ഗനിർദ്ദേശങ്ങൾ അനുസ്യതമായി ടെലിവിഷൻ ചാനലുകൾക്കും വാർത്താ മാധ്യമങ്ങൾക്കും ജൂൺ 1 ന് വൈകുന്നേരം 6.30 ന് ശേഷം എക്സിറ്റ് പോൾ ഡാറ്റയും അതിൻ്റെ ഫലങ്ങളും പുറത്തുവിടാം.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ