Saturday, May 30, 2026
Homeകേരളംആറ് ലക്ഷം ഫോളോവേഴ്സ് ഉള്ള തന്റെ ഫെയ്സ്ബുക്ക് പേജ് കേരള പൊലീസ് നീക്കം ചെയ്തെന്ന ആരോപണവുമായി...

ആറ് ലക്ഷം ഫോളോവേഴ്സ് ഉള്ള തന്റെ ഫെയ്സ്ബുക്ക് പേജ് കേരള പൊലീസ് നീക്കം ചെയ്തെന്ന ആരോപണവുമായി തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥി അഖിൽ മാരാർ

ആറ് ലക്ഷം ഫോളോവേഴ്സ് ഉള്ള തന്റെ ഫെയ്സ്ബുക്ക് പേജ് കേരള പൊലീസ് നീക്കം ചെയ്തെന്ന ആരോപണവുമായി തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥി അഖിൽ മാരാർ. തന്‍റെ ശബ്ദം പലരും ഭയക്കുന്നു. വാ മൂടി കെട്ടി ഇരിക്കാൻ തല്ക്കാലം ഉദ്ദേശമില്ല. സൈബർ ഡിപ്പാർട്മെന്റില്‍ പിണറായി വിജയന് വേണ്ടി പണി എടുക്കുന്നവര്‍ ആയാലും കോടതി കയറ്റുമെന്നും അഖിൽ മാരാർ പ്രതികരിച്ചു.

അഖില്‍ മാരാര്‍ 2.0’ എന്നപേരില്‍ മറ്റൊരു പേജും ഇതിനകം അഖില്‍ തുറന്നിട്ടുണ്ട്. ഇത് തന്‍റെ രണ്ടാം വരവാണെന്നും മുറിച്ചാൽ മുറി കൂടി വരും, തൃക്കാക്കരയിൽ എന്‍റെ മുന്നേറ്റം ഭയന്ന് ഇത്തരത്തില്‍ തറ വേല പോലീസ് ചെയ്യരുതെന്നും പുതിയ പേജില്‍ പോസ്റ്റ് ചെയ്ത ആദ്യ വിഡിയോ പോസ്റ്റില്‍ അഖില്‍ പറയുന്നു.

‘തൃക്കാക്കരയിൽ എന്റെ മുന്നേറ്റം ഭയന്ന് എന്റെ 6 ലക്ഷം ഫോളോവേഴ്സ് ഉള്ള ഫേസ്ബുക്ക് പേജ് കേരള പോലീസ് ഇന്ത്യയിൽ നിന്നും റിമൂവ് ചെയ്യിച്ചു..എന്റെ ശബ്ദം പലരേയും ഭയപ്പെടുത്തുന്നു.. വാ മൂടി കെട്ടി ഇരിക്കാൻ തല്ക്കാലം ഉദ്ദേശമില്ല. പിണറായിക്ക് വേണ്ടി പണി എടുക്കുന്ന സൈബർ ഡിപ്പാർട്മെന്റിലെ ഏതവൻ ആയാലും കോടതി കയറ്റും ഞാൻ…നിയമ വിരുദ്ധമായി ഒന്നും ചെയ്യാത്ത എന്നെ ഇല്ലാതാക്കുക ഞാൻ പറയുന്നത് ജനത്തിന്റെ മുന്നിൽ നിന്നും തടയുക എന്ന ഉദ്ദേശ്യമാണ് എങ്കിൽ നടക്കില്ല എന്ന് മാത്രമല്ല കൂടുതൽ ഉച്ചത്തിൽ ഞാൻ സംസാരിക്കും.

അഖിൽ മാരാർ 2.0 എന്നാണ് എന്റെ പുതിയ പേജ്. ഇതെന്റെ രണ്ടാം വരവാണ്. സത്യത്തിൽ എന്റെ ജീവിതത്തിന്റെ രണ്ടാം വരവ് ആയിരിക്കും. കേരള പൊലീസിന്റെ നെറികെട്ട നടപടിയാണിത്. നിയമവിരുദ്ധമായി ഒന്നും ചെയ്യാത്ത എന്റെ പേജ് മുഴുവനായാണ് നീക്കം ചെയ്തത്. നാളിതുവരെ ഞാൻ ചെയ്ത എല്ലാ പോസ്റ്റുകളും ഇന്ത്യയിൽ ആർക്കും കാണാൻ പറ്റാത്ത രീതിയില്‍ ഇല്ലാതാക്കാൻ നോക്കിയ കേരള പോലീസിനോട് സ്നേഹം. എത്രയൊക്കെ ഇല്ലാതാക്കാൻ നോക്കിയാലും നിങ്ങൾ പ്രതീക്ഷിക്കുന്നതിൽ കൂടുതൽ ശബ്ദത്തിൽ സംസാരിക്കും. തൃക്കാക്കരയിൽ എനിക്കു വലിയ മുന്നേറ്റം ഉണ്ടാകുമെന്ന ഭയം കൂടിയാണ് ഇതിനു പിന്നിൽ’- അഖിൽ മാരാർ പറഞ്ഞു.

തൃക്കാക്കരയിൽ നല്ലൊരു ശതമാനം ബിജെപി അനുഭാവികളും ഇത്തവണ വോട്ട് രേഖപ്പെടുത്തി. അത് കൊണ്ട് തന്നെ ബിജെപി വോട്ടുകൾ മാത്രം 25000ത്തിന് മുകളിൽ എനിക്ക് ലഭിക്കും.. ട്വന്റി 20യുടെ വോട്ടുകൾ കൃത്യമായി ലഭിച്ചാൽ ഇത്തവണ തൃക്കാക്കരയിൽ ചരിത്രം സൃഷ്ടിക്കപെടുമെന്നും അഖിൽ മാരാർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com