Saturday, May 30, 2026
Homeഅമേരിക്കഗാസയിൽ അഭയാർഥികേന്ദ്രമായി പ്രവർത്തിക്കുന്ന സ്കൂളിലേക്ക് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു

ഗാസയിൽ അഭയാർഥികേന്ദ്രമായി പ്രവർത്തിക്കുന്ന സ്കൂളിലേക്ക് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു

ഗാസ നഗരത്തിൽ അഭയാർഥികേന്ദ്രമായി പ്രവർത്തിക്കുന്ന സ്കൂളിലേക്ക് ഇസ്രയേൽ ബോംബാക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു. ഉറങ്ങി കിടക്കുകയായിരുന്ന പിഞ്ചു കുഞ്ഞുങ്ങൾ അടക്കം വെന്തു മരിച്ചു. ഗാസയിൽ വെടിനിർത്തൽ ഉടമ്പടിക്കായി ഈജിപ്തും ഖത്തറും ശ്രമിക്കവെയാണ് വീണ്ടും ഇസ്രയേലിന്റെ ആക്രമണം.

വെടി നിർത്തൽ ലംഘിച്ച ഇസ്രായേൽ ഇപ്പോൾ ഗാസയ്ക്ക് നേരെയുള്ള ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഭക്ഷണം ,മരുന്ന് തുടങ്ങി അത്യാവശ്യ സേവനങ്ങൾക്കെല്ലാം ഇസ്രായേൽ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.

അതേസമയം അഞ്ചു മുതൽ ഏഴു വർഷം വരെയുള്ള വെടിനിർത്തൽ ചർച്ച ചെയ്യുകയാണെന്നും ബന്ദികളുടെ മോചനം അടക്കമുള്ള കാര്യങ്ങൾ പരിഗണനയിലാണെന്നും ഈജിപ്ഷ്യൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അന്താരാഷ്ട്ര ഉറപ്പോടെ സ്വതന്ത്രരായ സാങ്കേതിക വിദഗ്ധരുടെ സമിതി ഗാസ ഭരിക്കുമെന്നും ഹമാസ് അംഗീകരിച്ച നടപടിയാണിതെന്നും ഈജിപ്ഷ്യൻ ഉദ്യോഗസ്ഥൻ പറഞ്ഞു. അതെസമയം ഇസ്രയേലിന്റെ പ്രതികരണം ഇതുവരെയായി വന്നിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com